തിരുവനന്തപുരം: ലോക്ഡൗണ്‍ മൂലം അമേരിക്കയില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തിന് നാട്ടിലേക്ക് വരാന്‍ വഴിയൊരുക്കി നടനും എംപിയുമായ സുരേഷ് ഗോപി. വിസ നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് തിരിച്ചു പോക്ക് അസാധ്യമായപ്പോള്‍ താരം ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍ വഴി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയാണ് കുടുംബത്തെ വീട്ടിലെത്തിച്ചത്. അമേരിക്കന്‍ മലയാളിയായ റോയ് മാത്യുവാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി ഇതു വെളിപ്പെടുത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം- കാലിഫോര്‍ണിയയിലെ ലോസ് എഞ്ചലസില്‍, സ്ടുടെന്റ് വിസയില്‍ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളീ കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ നിയമത്തിന്റെ നൂലാമാലകളില്‍ ജീവിതം ദുരിതപൂര്‍ണ്ണമായപ്പോള്‍, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ MP. Suresh Gopi ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ??.
അമേരിക്കയില്‍ ജനിച്ച , അമേരിക്കന്‍ പാസ്സ്പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി വന്നപ്പോള്‍, ഇന്‍ഡ്യന്‍ ഹോം മിനിസ്റ്റര്‍ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനെന്‍സ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നില്‍ ഏല്പിച്ചിരിക്കുന്ന MP എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക് എല്ലാവിധ ആശംസകളും നേരുന്നു . തുടര്‍ന്നും സഹായഹസ്തവുമായി നയിക്കുവാന്‍ ജഗദീശ്വരന് ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
കൂടാതെ ഈ കുടുംബത്തിന്റെ പ്രശ്നങ്ങളില്‍ ബഹുമാന്ന്യ എംപി ശ്രീ സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: