തിരുവനന്തപുരം: കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പോസ്റ്റല്‍ വകുപ്പുമായി സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ ക്യമ്പയിന് സ്പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ സ്പെഷ്യല്‍ പോസ്റ്റ് കവര്‍ പ്രകാശനം ചെയ്തു. ബ്രേക്ക് ദ ചെയിനിന്റെ ‘തുടരണം ഈ കരുതല്‍’ പരമാവധി ആള്‍ക്കാരില്‍ എത്തിക്കുകയാണ് ലക്ഷ്യം. സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം, മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നിവ വ്യക്തമാക്കുന്ന ‘എസ്എംഎസ് കാമ്പയിന്’ ആണ് സ്പെഷ്യല്‍ പോസ്റ്റ് കവറിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: