Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തിരിച്ചടിക്കാന്‍ കരുത്തുള്ള സൈന്യം

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സുപ്രധാന നയവുമാണ്. അതില്‍ വെല്ലുവിളികള്‍ കാണുകയാണ് ചൈന. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍പവര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനായി ചൈന നടത്തുന്ന ഈ കുത്സിത ശ്രമത്തെ രാഷ്‌ട്രം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും.

കേണല്‍ എസ്. ഡിന്നി by കേണല്‍ എസ്. ഡിന്നി
Jun 18, 2020, 03:00 am IST
in Main Article

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പണ്ടുമുതലേ പ്രശ്‌നങ്ങളുണ്ടെങ്കിലും അവയെല്ലാം സൈനിക തലത്തിലും നയതന്ത്ര തലത്തിലും പരിഹരിക്കപ്പെടുന്നതാണ് പതിവ്. അടിസ്ഥാനപരമായി അതിര്‍ത്തി പ്രത്യേകം വരച്ചുമാറ്റിയിട്ടില്ലാത്തതും വേലി സ്ഥാപിച്ചിട്ടില്ലാത്തതുമാണ് ചൈന മുതലെടുക്കുന്നത്. അവര്‍ക്ക് അവകാശവാദമുള്ള സ്ഥലങ്ങളെല്ലാം കയ്യടക്കിയശേഷം വീണ്ടും നമ്മുടെ ഭൂമി നിര്‍ബാധം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.  

ഈ ലക്ഷ്യത്തോടെ ചൈന നീങ്ങുന്ന സ്ഥലത്തെല്ലാം സര്‍വശക്തിയുമുപയോഗിച്ച് തടയുകയാണ് ഇന്ത്യന്‍ സൈനികര്‍ ചെയ്യുന്നത്. ചൈനയുടെ എല്ലാ തരത്തിലുള്ള സൈനിക നടപടികള്‍ക്കും  കനത്ത തിരിച്ചടി നല്‍കാനുള്ള കരുത്ത് പുതിയ കാലത്തെ ഇന്ത്യ നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ മുന്നേറ്റത്തിലും കാര്യശേഷിയിലും ചൈനയ്‌ക്ക് വലിയ രീതിയില്‍ അസഹിഷ്ണുതയുണ്ട്.  

എല്ലാ കാലത്തും ചില്ലറ പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി ഉണ്ടാകാറുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിര്‍ത്തിയില്‍ വളരെ ക്രൂരമായ ആക്രമണമാണ് ഇന്ത്യന്‍ പട്ടാളത്തിന് നേരെയുണ്ടായത്. അവരുടെ ആക്രമണത്തിന് തീക്ഷ്ണത വര്‍ധിച്ചിരിക്കുന്നു. ലഡാക്കിലെ നാല് തന്ത്രപ്രധാന പ്രദേശങ്ങളില്‍ ഇടിച്ചുകയറി ആധിപത്യം സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം.  

ഇതിനായി അവരുടെ സൈനികശേഷി മുന്‍കാലത്തേക്കാള്‍ വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. നേരിട്ട് ഒരു യുദ്ധത്തിന് ചൈന തയ്യാറാവില്ലെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു യുദ്ധം ആലോചിക്കാനേ പറ്റില്ല. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചൈനയ്‌ക്കെതിരെ തിരിഞ്ഞ ഈ വേളയില്‍ തങ്ങളുടെ മേല്‍ക്കോയ്‌മ സ്ഥാപിക്കാനും കരുത്തില്‍ ശോഷണം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാനുമാണ് അവരുടെ ശ്രമം.  

സൈനികപരമായ ചര്‍ച്ചകളിലൂടെ മുന്‍കാലത്തേക്കാള്‍ ഭംഗിയായി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴും കരുതുന്നത്. സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തില്‍ മൈനസ് മുപ്പത് ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ജോലി ചെയ്യുന്നതിന്റെ കാഠിന്യം പറഞ്ഞറിയിക്കാനാവില്ല.  

അങ്ങനെ കാവല്‍ജോലിയിലുണ്ടായിരുന്ന ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് പട്ടാളം ആക്രമിച്ചത്. ആഗോളതലത്തില്‍ മുഖം മങ്ങിയ ചൈനയുടെ, മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമായും ഇതിനെ കാണുന്നതില്‍ തെറ്റില്ല. ചൈനയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി യാതൊരു വിവരവുമില്ല. എത്ര പട്ടാളക്കാര്‍ മരിച്ചെന്നോ എന്താണ് നീക്കമെന്നോ ഒന്നും പറയുന്നില്ല. അവരുടെ മാധ്യമമായ ഗ്ലോബല്‍ടൈംസിനെ വിശ്വസിക്കാമെങ്കില്‍ നിരവധി ചൈനീസ് പട്ടാളക്കാര്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ മാധ്യമങ്ങളും ഇത് ശരിവയ്‌ക്കുന്നു.  

ഇന്ത്യയും ചൈനയും യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യത വിരളമാണ്. നയതന്ത്രതലത്തില്‍ പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ഇപ്പോഴും സാധ്യതകള്‍ അടഞ്ഞിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടാതിരിക്കുകയാണ് ചൈനയ്‌ക്ക് നല്ലത്. ഗല്‍വാന്‍ താഴ്‌വരയാകെ പ്രത്യേകത നിറഞ്ഞതാണ്. 1962ലാണ് ചൈനയുമായി ഏറ്റവും അവസാനം യുദ്ധമുണ്ടായത്. ചൈനീസ് അതിര്‍ത്തിയിലേക്ക് മികച്ച റോഡുകള്‍ വേണമെന്നത് ഇന്ത്യയുടെ ആഭ്യന്തര ആവശ്യമാണ്. അത് നിറവേറ്റുകയും ചെയ്തു.  

ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സുപ്രധാന നയവുമാണ്. അതില്‍ വെല്ലുവിളികള്‍ കാണുകയാണ് ചൈന. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍പവര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനായി ചൈന നടത്തുന്ന ഈ കുത്സിത ശ്രമത്തെ രാഷ്‌ട്രം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

ഇന്ത്യ-ചൈന ബന്ധം സാധാരണമാകാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും അനിവാര്യമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍
India

കടന്നു കയറിയ ചൈനക്കാരെ കടന്നാക്രമിച്ച് ഇന്ത്യന്‍ സൈനികര്‍; ഗല്‍വാനിലെ ജീവത്യാഗത്തിന് മൂന്നു വയസ്

India

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മികച്ചതാകണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച രാജ്നാഥ് സിങ്

World

2.24 ട്രില്ല്യണ്‍ ഡോളറിലെത്തി ആഗോള സൈനികച്ചെലവ്; റെക്കോര്‍ഡ് വര്‍ധനവില്‍ പിന്നിലായി ശീതയുദ്ധകാലം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.