ആലക്കോട് : തിമിരി മഹാദേവ ക്ഷേത്രത്തിന്റെ 250 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുളള മലബാർ ദേവസ്വം ബോർഡിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല കമ്മിററി ആവശ്യപ്പെട്ടു.
ദേവസ്വം ബോഡിന്റെ നിയന്ത്രണത്തിലുളള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ആയിരക്കണക്കിനു ഏക്കറ് ഭൂമി തിരിച്ചു പിടിക്കാനുളള ആവശ്യം ശക്തമാകുമ്പോഴാണ് വീണ്ടും ഭൂമി അന്യാധീനപ്പെടുത്താനുളള തീരുമാനം ദേവസ്വം ബോഡ് എടുക്കുന്നത്.
ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും പരിപാലിക്കാനുളള അധികാരം മാത്രമുള്ള ദേവസ്വം ബോഡിന് ക്ഷേത്ര സ്വത്ത് കൈമാററം ചെയ്യാനുളള യാതൊരു അധികാരവുമില്ല.
ക്ഷേത്ര ട്രസ്റ്റിമാരോ ബന്ധപ്പെട്ട അധികാരിമാരോ അറിയാതെ ഭൂമിയുടെ സർവ്വേ നടത്തുന്നതിൽ ദുരൂഹതയുണ്ട്. ജില്ലാ കലക്ടറും ബന്ധപ്പെട്ട അധികാരികളും ഇടപെട്ട് ഭൂമി സർവ്വേ ചെയ്യുന്ന പ്രവർത്തികൾ. അടിയന്തിരമായി നിർത്തിവെപ്പിക്കണം.അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വം നൽകമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ മേഖല സെക്രട്ടറി എൻ. ഭാസ്കരൻ , അഡ്വ: എം.കെ.രഞ്ജിത് , ടി. രമേശൻ, എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: