പാലക്കാട്: ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 139 ആയി.
അബുദാബിയില്‍ നിന്നെത്തിയ ചളവറ പുലിയാനംകുന്ന് സ്വദേശി (38), ഖത്തറില്‍ നിന്നുവന്ന നെല്ലായ സ്വദേശി (29), ദുബായില്‍ നിന്നെത്തിയ ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (26), മഹാരാഷ്ട്ര വണ്ടാഴി സ്വദേശി (63), കോയമ്പത്തൂരില്‍ നിന്നും വന്ന ലക്കിടി പേരൂര്‍ സ്വദേശി (40) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഒമ്പതിന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ലക്കിടി പേരൂര്‍ സ്വദേശിനിയുടെ മരുമകള്‍ക്കാണ് (32) ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: