തിരുവനന്തപുരം: സി.പി.എം അക്രമ രാഷട്രീയത്തിനെതിരെ ചെങ്കൊടി താഴ്ത്തി ദേശീയതയുടെ പതാകയേന്തിയാണ് ഒരു ഗ്രാമമൊന്നാകെ ബി.ജെ.പിയിലേക്ക് എത്തിയത്. ഇവരെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഷാളണിയിച്ച് സ്വീകരിച്ചു. വെമ്പായം പഞ്ചായത്തിലെ പന്തലക്കോട്ടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്ത്തകാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ആറ് പേരും ഡി.വൈഎഫ്.ഐ യൂണിറ്റ് പ്രസിഡന്റും, സെക്രട്ടറിയും പാര്‍ട്ടി വിട്ടവരില്‍ ഉള്‍പ്പെടുന്നു.
ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അന്പതിനോളം കുടുംബങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിയിലേയ്ക്കു സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.എം ആക്രമണത്തില്‍ പ്രവര്‍ത്തകരായിരുന്ന ശ്രീക്കുട്ടനും ഭാര്യ അശ്വതിയ്ക്കും രണ്ടര വയസ്സുള്ള മകള്‍ക്കും ക്രൂര മര്‍ദ്ധനം നേരിടേണ്ടി വന്നിരുന്നു. ഇവരുടെ വീടും ഗൃഹോപകരണങ്ങളും തല്ലി തകര്‍ത്ത് സി. പി. എം നടത്തിയ ചോരക്കളിയില്‍ പ്രതിഷേധിച്ചാണ് സി.പി.എം. പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ഇവര്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്.
ആക്രമത്തിനിരയായ ശ്രീക്കുട്ടനെ വീടിന് മുന്നിലായി സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന ട്രഷറര്‍ ജെ.ആര്.പത്മകുമാര്‍, ജില്ലാ നേതാക്കളായ എം.ബാലമുരളി, കല്ലയം വിജയകുമാര്‍, പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍, പട്ടത്താനം സുരേഷ്, പൂവത്തൂര്‍ ജയന്, മുരളീ കൃഷ്ണന്, മണിക്കുട്ടന് മരുതൂര്‍ അനില്‍, ഉദയകുമാര്‍, നന്ദു മഹിളാ മോര്‍ച്ച നേതാക്കളായ സ്വപ്ന സുദര്ശന്, ഗിരിജകുമാരി, തുടങ്ങിയവര്‍ പങ്കെടുത്തു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: