പാലക്കാട്: അട്ടപ്പാടിയിലെ വനവാസി ഗ്രാമങ്ങളെ കൃഷിയിലേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതികളുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ട്രസ്റ്റ്. കാര്‍ഷിക സര്‍വ്വകലാശാലയുടെയും കൃഷി വിജ്ഞാന് കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ട്രസ്റ്റ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പിന്നോക്ക ആദിവാസി ഗ്രാമങ്ങളെ മുന്നോക്കം എത്തിക്കാനുള്ള ശ്രമങ്ങളാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ഇപ്പോള്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തില്‍ മൂലഗംഗല്‍, വെള്ളകുളം ഊരുകളില്‍ കാര്ഷികോപരണങ്ങള് വിതരണം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കോളേജ് ഓഫ് ഹോര്ടികള്ചറിന്റെ ആള് ഇന്ത്യ നെറ്റ്വര്‍ക്ക് പ്രൊജക്റ്റി ന്റെ ഭാഗമായാണ് മൂലഗംഗല്‍, വെള്ളകുളം ഊരുകളിലെ 100 കര്‍ഷകര്‍ക്ക് അഗ്രികള്‍ച്ചറല്‍ ഹാന്ഡ്സ്പ്രെയര്, ഗാര്ഡന് മണ്‍വെട്ടി, റിഫ്ലക്റ്റിവ് റിബ്ബണ്‍ തുടങ്ങിയവ വിതരണം ചെയ്തത്.
നബാര്‍ഡുമായി സഹകരിച്ചു നടത്തുന്ന ഔഷധസസ്യകൃഷി പ്രോജക്ടിന്റെ ഗുണഭോക്താക്കളാണ് കാര്‍ഷിക ഉപകരണങ്ങള്‍ ലഭിച്ചവരില്‍ 50 കര്‍ഷകരും. കാര്‍ഷിക പ്രോജക്ടുകളുടെ കോ ഓര്‍ഡിനേറ്റര്‍ അശ്വന്ത്, പി.ആ.ഒ. രാകേഷ് ബാബു, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ജ്യോതി പൊന്നു സാമി എന്നിവരാണ് വിതരണം നിര്‍വ്വഹിച്ചത്. ഈ കര്‍ഷകര്‍ക്ക് ജലസേചനത്തിനാവശ്യമായ ഹോസ് പൈപ്പുകളും മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: