കുണ്ടറ: വികസനത്തിന്റെ പേരില്‍ കണ്ണനല്ലൂര്‍ ധര്മ്മശാസ്താക്ഷേത്രഭൂമി കയ്യേറി ഷോപ്പിങ് കോംപ്ലക്സ് പണിയാനുള്ള ശ്രമം പൊളിഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഭക്തര്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്ന് ഷോപ്പിങ് കോംപ്ലക്സ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനമായി.
ഇന്നലെ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് സുലോചന, സെക്രട്ടറി സുരേഷ്കുമാര്‍, വില്ലേജ് ഓഫീസര്‍ ഗിരീഷ്, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ സുനില്‍കുമാര്‍, സബ് ഗ്രൂപ്പ് ഓഫീസറുടെ ചുമതലയുള്ള ഗോവിന്ദന് പോറ്റി, കണ്ണനല്ലൂര്‍ എസ്ഐ നിയാസ്സ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന്,ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സുബാഷ്, മുഖത്തല ശ്രീപ്രസാദ്, റവന്യു ഉദ്യോഗസ്ഥര്‍, ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേവസ്വത്തിന്റെ കൈവശത്തിലുള്ള ക്ഷേത്രഭൂമി അളന്നുതിട്ടപ്പെടുത്തി വേര്‍തിരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന് പറഞ്ഞു. ക്ഷേത്രഭൂമി കൈയേറാനുള്ള നീക്കത്തില്‍നിന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പിന്മാറണമെന്നും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കമാണ് സിപിഎമ്മിന്റേതെന്നും ഹിന്ദുഐക്യവേദി അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്റെ ഭൂമി ഉള്‍പ്പെടുത്തി വ്യാപാരസമുച്ചയത്തിന് രൂപരേഖ തയ്യാറാക്കിയതില്‍ പ്രതിഷേധിച്ചാണ് ഭക്തജനങ്ങള്‍ സംഘടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: