നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ ഇടതുപക്ഷ ഭരണസമിതിയുടെ അഴിമതിക്കും വാഗ്ദാനലംഘനത്തിനുമെതിരെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണയും ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ജി.ജെ. കൃഷ്ണകുമാറും നഗരസഭയ്ക്ക് മുന്നില്‍ ഉപവാസമനുഷ്ഠിച്ചു.
ഉപവാസസമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം സുരേഷ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ്, കൂട്ടപ്പന മഹേഷ്, അമരവിള ജയചന്ദ്രന്, ആലംപൊറ്റ ശ്രീകുമാര്‍, പ്രതാപന്, പത്മകുമാര്‍, ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: