ഹൊസ്ദുര്‍ഗ്ഗ്: കോറോണ കാലത്തെ ഇന്‍ഷുറന്‍സ് കാലയളവ് നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് കൊണ്ട് കാസര്‍കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് ബിഎംഎസ് ഹോസ്ദുര്‍ഗ്ഗ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നിരക്കില്‍ പെട്രോള്‍, ഡീസല്‍ എന്നിവ അനുവദിക്കുക, പൊതുമേഖലാ എണ്ണ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കുഞ്ഞിരാമന് കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ബാബു, മേഖലാ ട്രഷറര്‍ കോമളന്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മേഖലാ സെക്രട്ടറി ഗോപാലകൃഷ്ണന് വാഴക്കോട് സ്വാഗതവും ബാലകൃഷ്ണന് സുര്യോദയം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: