കാസര്‍കോട്: ആര്‍എസ്എസ് നഗര ഗ്രാമാന്തര സംഘചാലകായിരുന്ന ദിനേശ് മഠപ്പുരയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ രക്തദാന ദിനാചരണത്തിന് തുടക്കമായി. ജൂണ്‍ 30 വരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രക്തബാങ്കിലേക്ക് വിവിധ ഗ്രൂപ്പുകളിലുള്ള രക്തം പ്രവര്‍ത്തകര്‍ ദാനം ചെയ്യും.
ഗ്രാമന്തര സംഘചാലക് കെ.ടി.കാമത്ത്, ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ്, കെ.ശശാങ്ക്, സുനില്‍, സഞ്ജിത്കുമാര്, ശശി തുടങ്ങിയവര്‍ സംബന്ധിച്ചു. അധികൃതര്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ രക്തം നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: