കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും നാല് പേര് രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരില്‍ അഞ്ച് പേര് വിദേശത്ത് നിന്നും ഒരാള്‍ ദല്‍ഹിയില്‍ നിന്നും വന്നവരാണ്.
കോടഞ്ചേരി സ്വദേശിനി (24) മെയ് 22 ന് ദല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധന നടത്തി.
കൊയിലാണ്ടി സ്വദേശി (65) ജൂണ്‍ നാലിനാണ് ഖത്തറില്‍ നിന്ന് എത്തിയത്. തുടരന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഒഞ്ചിയം സ്വദേശി (40) ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ എത്തി, ഒഞ്ചിയത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
മണിയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ (50 , 45) ജൂണ്‍ ആറിന് ബഹ്റൈനില്‍ നിന്നു കരിപ്പൂരിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വടകര ജില്ലാ ആശുപത്രിയില്‍ സ്രവപരിശോധന നടത്തിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കാവിലുംപാറ സ്വദേശി (50) ജൂണ്‍ 10 ന് സൗദിയില്‍ നിന്നും കണ്ണൂരിലെത്തി. കാര്‍മാര്‍ഗ്ഗം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശി (48), താമരശേരി സ്വദേശി (27), കല്ലാച്ചി സ്വദേശി (39) എന്നിവരാണ് രോഗമുക്തി നേടിയത്
ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 163 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി.
ജില്ലയില്‍ ഇന്നലെ പുതുതായി വന്ന 534 പേര് ഉള്‍പ്പെടെ 11,574 പേര് നിരീക്ഷണത്തില്‍. ഇതുവരെ 37,788 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായി വന്ന 28 പേര് ഉള്‍പ്പെടെ 191 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 108 പേര് മെഡിക്കല്‍ കോളേജിലും 83 പേര് കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. രണ്ട് പേര് ഡിസ്ചാര്‍ജ്ജ് ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: