മലപ്പുറം: സംസ്ഥാനത്ത് മതതീവ്ര നിലപാടുകള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി മുസ്ലീം ലീഗ്. ഇതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായും തീവ്രവാദികള്‍ക്ക് വരെ ഒത്താശ ചെയ്യുന്ന എസ്ഡിപിഐയുമായും ലീഗ് കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തീവ്രവാദ വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് മത്സരിക്കാന്‍ ലീഗില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തീവ്രവാദ ശക്തിയുമായി ചേര്‍ന്ന് കുറുമുന്നണി രൂപീകരിച്ച് മത്സരിക്കണമെന്ന പ്രവര്‍ത്തകര്‍ക്ക് മുസ്ലിംലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കഴിഞ്ഞ ദിവസം മണ്ഡലം-പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി പി കെ കുഞ്ഞാലിക്കുട്ടിയും ഇ. ടി മുഹമ്മദ് ബഷീറും ചര്‍ച്ച നടത്തിയത് വലിയ വിവാദമായിരുന്നു. മുസ്ലിം ലീഗ് എന്നും മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണെന്ന് നേതാക്കളുടെ അവകാശവാദമാണ് മതമൗലികവാദികളും ആയുള്ള കൂട്ടുകെട്ടിലൂടെ പൊളിഞ്ഞു വീഴുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തിയെന്ന് മലപ്പുറം എംപി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിലും ഇത്തരം കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: