മാനന്തവാടി: കോവിഡ് കെയര്‍ സെന്ററുകളാക്കി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലോഡ്ജ്,റിസോര്‍ട്ട്,ഹോം സ്റ്റേ എന്നിവ ഗവണ്മെന്റ് ഉത്തരവ് വന്നത് പ്രകാരം ഇപ്പോള്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോയാല്‍ ക്ലീന്‍ ചെയ്ത് സ്ഥാപനങ്ങള്‍ ഒഴിവാക്കിത്തരണമെന്ന് വയനാട് ടൂറിസം അസോസിയേഷന് മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 3 മാസത്തിനു മുകളിലായി സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ട് . യാതൊരു സഹായവും ഗവണ്മെന്റില് നിന്നും ഇതുവരെ കിട്ടിയിട്ടില്ല. താലൂക്ക് പ്രസിഡണ്ട് അബ്ദുറഹിമാന് അദ്ധ്യക്ഷം വഹിച്ചു ജില്ലാ പ്രസിഡണ്ട് അലി ബ്രാന് ഉത്ഘാടനം ചെയ്തു സെക്രട്ടറി നിധിന് കെ സ്വാഗതവും ശശി മാഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: