മേലാറ്റൂര്‍: അത്താണിയിലെ രാധാലയത്തിന്റെ മുറ്റത്ത് നിറയെ വാഹനങ്ങളാണ്, അതും ഒറിജിലിനെ വെല്ലുന്ന കുഞ്ഞന്‍ മാതൃകകള്‍.
ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജിഷ്ണുദേവ് വാഹനങ്ങള്‍ നിര്‍മിച്ച് തുടങ്ങിയത്. കാര്‍ബോര്‍ഡ് കൊണ്ടുണ്ടാക്കിയ ബസും ജീപ്പും കാറും എല്ലാം കാഴ്ചക്കാരില്‍ അത്ഭുതം നിറയ്ക്കുകയാണ്. കെഎസ്ആര്‍ടിസി ബസിന്റെ കുഞ്ഞന്‍ മാതൃകയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടി. രണ്ടാഴ്ചകൊണ്ടാണ് ഇത് നിര്‍മിച്ചത്.
ബസില്‍ സീറ്റുകള്‍, ലൈറ്റുകള്‍, ബസ് പോകുന്ന സ്ഥലം മോഹന്‍ലാലിന്റെ ചിത്രമുള്ള പരസ്യം എന്നിവയൊക്കെ വളരെ സൂക്ഷ്മതയോടെ ഒരുക്കിയിട്ടുണ്ട് ജിഷ്ണുദേവ്. കാര്‍ബോര്‍ഡിന് പകരം ഫോറക്സ് ഷീറ്റ് ഉപയോഗിച്ചാല്‍ നല്ല ഫിനിഷിങ് ലഭിക്കുമെന്നും എന്നാല്‍ ഷീറ്റ് വാങ്ങുവാന്‍ നിലവിലെ സാമ്പത്തികാവസ്ഥ അനുവദിക്കുന്നില്ലെന്നും ജിഷ്ണു പറയുന്നു.
മേലാറ്റൂര്‍ ആര്‍എംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയായ മകന് അച്ഛന് ജയദേവനും അമ്മ ഷീജയും സഹോദരി അഞ്ജനയും പൂര്ണപിന്തുണയേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: