കുറ്റ്യാടി: വട്ടിപ്പന മലയിലെ കരിങ്കല്‍ ഖനനം ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് ആവശ്യപ്പെട്ടു. ക്വാറി സന്ദര്‍ശിച്ചശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം. കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പനയില്‍ അനധികൃത രേഖകള്‍ നിര്‍മ്മിച്ചാണ് ഖനനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുണ്ടുതോട്, ചാപ്പന്തോട്, പശുക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ ഈ മലയോര പ്രദേശത്തിന് കീഴിലാണ്. ആയിരകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ ക്വാറിഎത്രെയും പെട്ടെന്ന് അടച്ചുപൂട്ടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, പി.പി. ഇന്ദിര, നാദാപുരം മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി പി.കെ. ബിജീഷ്, പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ സുധീഷ് മരുതേരിമ്മല്, വി.പി. രാജന്, പി.സി. നിഷാദ്, മോര്‍ച്ച ഭാരവാഹികളായ യു. ലിനീഷ്, അഖില്‍, പി. ഷൈന്‍, വട്ടിപ്പന സമരസമിതി നേതാവ് ഇ.കെ. ബാബു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: