ഇടുക്കി: ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗ ബാധിതര്‍ 61 ആയി ഉയര്‍ന്നു. നിലവില്‍ 27 പേര് ചികിത്സയിലുള്ളപ്പോള്‍ ആകെ 34 പേര് രോഗമുക്തരായി.
തമിഴ്നാട്ടില്‍ നിന്നും 4ന് കുമളിയില്‍ എത്തിയ 16 വയസുള്ള പെണ്‍കുട്ടിയാണ് ആദ്യയാള്‍. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5ന് മുംബൈയില്‍ നിന്നും അറക്കുളത്തെത്തിയ 21 വയസുള്ള യുവതിയാണ് രണ്ടാമത്തെ രോഗി. വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 28ന് ന്യൂ ദല്‍ഹിയില്‍ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥിയ്ക്കും കഴിഞ്ഞ ആറാം തിയതി രോഗം സ്ഥിരീകരിച്ച അയര്‍ലണ്ടില്‍ നിന്നെത്തിയ 28 കാരനുമാണ് ഫലം നെഗറ്റീവായത്.
ശനിയാഴ്ച നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് നാല് മുതല്‍ ഇന്നലെ വരെ 37 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 3 പേര്‍ക്കാണ് കോണ്ടാക്ട് വഴി രോഗം സ്ഥിരീകരിച്ചത്, മറ്റുള്ളവരെല്ലാം പുറത്ത് നിന്ന് വന്നവരാണ്. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി 3900 പേരാണ് ക്വാറന്റൈനിലുള്ളത്. ആകെ 32 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.
14-ാം വാര്‍ഡ് ഹോട്ട്സ്പോട്ട്
ഇടുക്കി: ശനിയാഴ്ച കുമളിയില്‍ അഞ്ച് വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുമളി പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഹോട്സ്പോട്ടാ(കണ്ടെയ്മെന്റ് സോണ്‍) യി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ എത്തിയ അമ്മയും മക്കളില്‍ നിന്നുമാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: