കുമളി: കഴിഞ്ഞ ദിവസം കൊറോണ രോഗബാധ കണ്ടെത്തിയവരുടെ സമ്പര്‍ക്കത്തിലൂടെ അഞ്ച് വയസുകാരിക്ക് രോഗം പിടിപെട്ടു. സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണ് ഇത്തരത്തില്‍ രോഗ പകര്‍ച്ചക്ക് കാരണമായത്. കുട്ടികള്‍ ഒരുമിച്ച് കളിച്ചു, ഇതോടെ 24 പേര് നിരീക്ഷണത്തിലായി.
കുമളി സ്വദേശികളായ അമ്മയ്ക്കും (35 വയസ്) രണ്ട് മക്കള്‍ക്കുമാണ് (10 വയസ്, 12 വയസ്) വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നും മെയ് 31ന് സ്വന്തം വാഹനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവര്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ ശേഷം സുരക്ഷിത രീതിയില്‍ ക്വാറന്റൈ
നില് കഴിഞ്ഞില്ലെന്ന പരാതി സമീപവാസികള്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഗ്രാമ പഞ്ചായത്തംഗം ഉള്‍പ്പെടെ അധികൃതര്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
കൂടുതല്‍ രോഗബാധ തിരിച്ചറിഞ്ഞ അധികൃതര്‍ വീഴ്ച മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് മുന്‍കൂട്ടി പ്രസ്താവനയുമായി രംഗത്ത് വന്നത്. എന്നാല്‍ ഇവരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് കൊച്ചു കുട്ടിയില്‍ രോഗം കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നെത്തിയ ശേഷം കുട്ടികള്‍ താമസ സ്ഥലത്ത സമപ്രായക്കാരുമായി കളിയിലേര്പ്പെട്ടതായി അയല്‍വാസികള്‍ പരാതി ഉന്നയിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗ പകര്‍ച്ച കണ്ടെത്തിയതോടെ തമിഴ്നാട്ടില്‍ നിന്നെത്തിയവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 24 പേരെ അധികൃതര്‍ നീരീക്ഷണത്തിലാക്കി. ചെന്നെയില്‍ നിന്നെത്തിയവരെ ശരിയായ രീതിയില്‍ അധികൃതര്‍ നീരീക്ഷിച്ചിരുന്നെങ്കില് ഇപ്പോഴത്തെ ദുരവസ്ഥ സംഭവിക്കാല്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സമ്പര്‍ക്കം വഴി 48 ദിവസത്തിന് ശേഷം
ജില്ലയില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നത് 48 ദിവസത്തിന് ശേഷമാണ്. ഏപ്രില്‍ 26ന് ആണ് ഏലപ്പാറയിലെ സര്‍ക്കാര്‍ ഡോക്ടറിനും ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊറോണ സ്ഥിരീകരിക്കുന്നത്. മൈസൂറില്‍ നിന്ന് വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം പകര്‍ന്നത്.
സമാനമായി തന്നെ ആശാപ്രവര്‍ത്തകയ്ക്കും രോഗം ലഭിച്ചതായാണ് സ്ഥിരീകരണം. ഇതിന് പിന്നാലെ നിരവധി പേര്‍ക്ക് രോഗം വന്നെങ്കിലും സമ്പര്‍ക്കം വഴി രോഗം കണ്ടെത്താത്തതിനാല്‍ ആശ്വാസമായി. ഇതിനിടെ മെയ് 14ന് പുറ്റടിയില്‍ ബേക്കറി ഉടമയ്ക്ക് രോഗം കണ്ടെത്തിയിരുന്നെങ്കിലും ഇയാള്‍ക്ക് എവിടെ നിന്ന് രോഗം വന്നെന്ന് കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടില്‍ നിന്ന് ചായ കുടിക്കാന്‍ ലോറി ഡ്രൈവര്‍ എത്തിയെന്നും ഇയാള്‍ വഴിയാണ് രോഗം വന്നതെന്ന് പറയുമ്പോഴും ഇതിന് സ്ഥിരീകരണമില്ല. മുമ്പ് ചെറുതോണിയിലെ പൊതുപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചെങ്കിലും ഇയാളുടേയും ഉറവിടം കണ്ടെത്താനായിട്ടില്ല.
വീഴ്ച പരിശോധിക്കും; കളക്ടര്‍
കുമളിയില്‍ കുട്ടിക്ക് രോഗം പകരാനുണ്ടായ സംഭവത്തിലെ വീഴ്ച പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ നല്കിയ വിവരം പ്രകാരം അമ്മയ്ക്കും മക്കള്‍ക്കും മറ്റാരുമായി കോണ്ടാക്ട് ഇല്ലെന്നാണ് അറിയിച്ചത്. നിലവിലെ സംഭവം വിലയ വീഴ്ചയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ താലൂക്കിലും ഓരോ കെട്ടിടം വീതം ക്വാറന്ൈനിലുള്ളവരെ താമസിക്കുന്നതിനായി കണ്ടെത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിയതെന്നും യാതൊരു നിവൃത്തി ഇല്ലാത്തവരെ താമസിപ്പിക്കാന്‍ വേï സൗകര്യം ഒരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയില്‍ എല്ലാം സുരക്ഷിതം; പക്ഷേ രണ്ടാംനാള്‍ രോഗബാധ
തന്റെ സ്വന്തം വാര്‍ഡില്‍ കൊറോണ രോഗം സ്ഥിരികരിച്ചപ്പോള്‍ ഗ്രാമ പഞ്ചായത്തംഗം നവ മാധ്യമത്തിലൂടെ പ്രസ്താവനയിറക്കി ആളുകളുടെ പേടി മാറ്റി. വാര്‍ഡ് മെമ്പറായ താനും ആരോഗ്യ പ്രവര്‍ത്തകയും രോഗബാധിതരുമായി ഫോണില്‍ ബന്ധപ്പെട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തുവെന്നും ഇവരുമായി ആരും സമ്പര്ത്തിലേര്പ്പെട്ടിട്ടില്ലെന്നും അതിനാല്‍ സ്ഥലവാസികള്‍ ആരും ഭയപ്പെടേണ്ടന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും ആയിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ച് വാര്‍ഡിലെ മെമ്പറുടെ സന്ദേശം. എന്നാല്‍ അവകാശവാദം തെറ്റാണെന്നും, രോഗബാധിതര്‍ പൊതു സമൂഹവുമായി ഇടപഴകിയിട്ടുണ്ടെന്നും നാട്ടുകാരും മറ്റ് ചില ജനപ്രതിനിധികളും സാഹചര്യ തെളിവുകള്‍ സഹിതം മറുപടി നല്കി. സമ്പര്‍ക്കത്തിലൂടെ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വന്തം വോട്ടര്‍മാരെ ജനപ്രതിനിധി വഞ്ചിച്ചതായി തദ്ദേശവാസികള്‍ പറയുന്നു.
മൂന്ന് പേര് പുറത്ത് നിന്നെത്തിയവര്‍
ജില്ലയില്‍ ഇന്നലെ ആകെ 4 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതില്‍ മൂന്ന് പേര് പുറത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയിലുള്ളവര്‍ 27 ആയി. ഇന്നലെ ഒരാളും ശനിയാഴ്ച 4 പേരും രോഗ മുക്തി നേടി. ജില്ലയില്‍ ഇതുവരെയുള്ള ആകെ രോഗ ബാധിതര്‍ 59 ആയി കൂടി. 4ന് മുംബൈയില്‍ നിന്ന് മൂന്നാറില്‍ എത്തിയ 33 വയസുള്ള യുവാവ്. ഇദ്ദേഹം വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു.
ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 6ന് സൗദി അറേബ്യയില്‍ നിന്നും കലയന്താനി ഇളംദേശത്ത് എത്തിയ 65ഉം 63ഉം വയസുള്ള ദമ്പതികള്‍ ആണ് രണ്ടും മൂന്നും രോഗികള്‍. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഇവരെ നേരത്തെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുമളിയിലെ 5 വയസുള്ള ഒരു കുട്ടിയാണ് നാലാമത്തെ രോഗി. സമ്പര്‍ക്കം വഴി രോഗം വന്ന കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
5ന് കൊറോണ സ്ഥിരീകരിച്ച ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കാരിക്കോട് സ്വദേശിയാണ് ഇന്നലെ രോഗം ഭേദമായ ആള്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ഇന്നലെ ആശുപത്രിയില്‍ വിട്ടു. ശനിയാഴ്ച പാമ്പാടുപാറ സ്വദേശിനി, ദേവികുളം സ്വദേശി, പീരുമേട് സ്വദേശി, തൊടുപുഴ നെടിയശാല സ്വദേശിനി എന്നിവരും ആശുപത്രി വിട്ടിരുന്നു. ഇവര്‍ നാല് പേരും കുവൈറ്റില്‍ നിന്നെത്തിയതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: