കുവൈറ്റ്: കൊറോണ കാലത്തെ ലോക്ക് ഡൗണ്‍ പ്രവാസ ജീവfതത്തെ പ്രമേയമാക്കി കുവൈറ്റിലെ സൗഹൃദ കൂട്ടായ്മയില്‍ ഹ്രസ്വ ചിത്രം .’പെയ്തൊഴിയും നേരം’
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും, ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതുമായ സന്ദേശം നല്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ,, സംവിധാനം വിഭീഷ് തിക്കോടിയാണ്.
, കുവൈറ്റില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ചിത്രം നിര്‍മ്മിച്ചത് മുസ്തഫ ഹംസ പയ്യന്നൂരാണ്. കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ് , ബിന്‍സ് അടൂര്‍ എന്നീവര്‍ മുഖ്യ കഥാപ്രാത്രങ്ങളായെത്തുന്നു. ഛായഗ്രാഹകന്‍ നൗഫല്‍ മൂടാടിയാണ്. അന്‍വര്‍ അമന് സംഗീത സംവിധാനവും രാജേഷ് മത്തേരി ഡിസൈനിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.
ചലച്ചിത്ര നടന് അജു വര്‍ഗ്ഗീസിനോടൊപ്പം, പ്രവാസി സാമൂഹ്യ സാംസ്കാരിക സാഹിത്യ കലാ പ്രവര്‍ത്തകരായ എന്‍.അജിത് കുമാര്‍, സബീന.എം .സാലി, ബഷീര്‍ തിക്കോടി, മൊയ്തീന്‍കോയ. കെ.കെ, പി.ഉണ്ണിക്കൃഷ്ണന് ,ഷെമീജ് കുമാര്‍, അബ്ദുറഹിമാന് പുറക്കാട് , പി.വി. വിജയ രാഘവന് എന്നിവര്‍ സംയുക്തമായി അവരുടെ ഫേയ്സ് ബുക്ക് പേജുകളിലൂടെ റിലീസിങ്ങ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: