തിരുവനന്തപുരം: മികവിനുള്ള ദേശീയ തല റാങ്കിങ്ങില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനം കരള സര്‍വ്വകലാശാല നിലനിര്‍ത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ ദേശീയതലത്തില്‍ 23-ാം റാങ്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ 42-ാം സ്ഥാനവുമാണ് കേരളയ്ക്കുള്ളത്.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന് ഒന്നാം സ്ഥാനവും ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല രണ്ടാം സ്ഥാനവും. ബനാറസ് ഹിന്ദു സര്‍വകലാശാല മൂന്നാം റാങ്കും സ്വന്തമാക്കി.
ആദ്യ നൂറില്‍ കേരളത്തിലെ നാല് സര്‍വകലാശാലകള്‍ ഇടം നേടി. 30-ാം സ്ഥാനത്ത് കോട്ടയം എംജി യൂണിവേഴ്സിറ്റിയും. 54-ാം സ്ഥാനത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റിയും 62-ാം സ്ഥാനത്ത് കൊച്ചിന് സയന്‍സ് യൂണിവേഴ്സിറ്റിയും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: