തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിട്ടുള്ള സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ ഇത്തവണ ഇളവ് പ്രഖ്യാപിച്ചു. പൊതു ഭരണ വകുപ്പിന്റേതാണ് ഈ ഉത്തരവ്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്‍ട്രന്‍സ് പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ക്കായാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. അതേസമയം ജൂണ്‍ എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്കിയിട്ടുള്ളതാണ്. ഇതു പ്രകാരം വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും അവിടെ നിന്ന് തിരിച്ചും പോകാം.
പരീക്ഷയെഴുതുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. ഇവരുടെ അഡ്മിഷന് കാര്‍ഡ് യാത്രാ പാസായി പരിഗണിക്കുന്നതായിരിക്കും. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: