കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ ഒന്നാംപ്രതി ജോളി ജോസഫ് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മുഖ്യസാക്ഷി, കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെയും മകന് റോമോ അടക്കമുള്ള സാക്ഷികളെ ജോളി ജയിലില്‍ നിന്ന് നിരവധി തവണ വിളിച്ചുവെന്നാണ് ആരോപണം. കുറ്റപത്രം തയ്യാറായശേഷം ജോളി വിവിധ സാക്ഷികളെ വിളിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ ഇനി വിളിക്കരുതെന്ന് റോമോ ജോൡയ അറിയിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ജയില്‍ മേധാവി എം. ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ജയില്‍ ഡിഐജി വിനോദ്കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആരോപണം ശരിയല്ലെന്നും ജയിലില്‍ തടവുകാര്‍ക്കായി നല്കിയ ഔദ്യോഗിക നമ്പറില്‍ നിന്നാണ് വിളിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ മേധാവി അറിയിച്ചു. ജയിലിലെ അന്തേവാസികള്‍ക്ക് ബന്ധുക്കളെയും അഭിഭാഷകരെയും വിളിക്കാന്‍ നിലവില്‍ നാല് കാര്‍ഡ് ടെലിഫോണ്‍ മെഷീനുകളാണുള്ളത്. കേരളത്തിലെ മുഴുവന്‍ ജയിലുകളിലും ഇത്തരം കാര്‍ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അന്തേവാസി ആവശ്യപ്പെടുന്ന മൂന്ന് നമ്പറുകളിലേക്ക് വിളിക്കാന്‍ ഇതിലൂടെ കഴിയും.
ഈ കാര്‍ഡില്‍ സേവ് ചെയ്തുവെക്കുന്ന മൂന്ന് നമ്പറിലേക്ക് ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ വിളിക്കാം. അനധികൃതമായി ഫോണ്‍ വിളിച്ചെന്നത് ശരിയല്ല. മാസത്തില്‍ 250 രൂപയ്ക്ക് വരെ തടവുകാര്‍ക്ക് വിളിക്കാന്‍ കഴിയും. സാധാരണ 10 മിനുട്ട് സമയമാണ് അനുവദിക്കുക. നോര്‍ത്ത് സോണ്‍ ഐജി ഇതുമായി ബന്ധപ്പെട്ട് നേരിട്ട് അന്വേഷിച്ചിരുന്നെങ്കില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയുമായിരുന്നുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.
കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജയിലില്‍ വന്ന് കാണാന്‍ അവസരമില്ലാത്തതിനാല്‍ ഓരോ ദിവസത്തെയും ഫോണ്‍ വിളിയുടെ സമയം നിജപ്പെടുത്തിയിരുന്നില്ലെന്നും മകനെ വിളിക്കരുതെന്ന നിര്‍ദ്ദേശമോ വിളിച്ച് ശല്യം ചെയ്യുന്നുവെന്ന പരാതിയോ ലഭ്യമായിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.
പ്രജികുമാറിന് ജാമ്യം
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ടോം തോമസ്, മഞ്ചാടി മാത്യു വധക്കേസുകളിലാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട്, രണ്ട് ആള് ജാമ്യം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ജില്ല വിട്ട് പോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
റോയ് തോമസ്, സിലി, ആല്ഫൈന് വധക്കേസുകളില്‍ ഹൈക്കോടതി നേരത്തെ പ്രജികുമാറിന് ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പ്രജികുമാറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: