ചാത്തന്നൂര്‍: വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദിത്തം സര്‍ക്കാര്‍ എടുക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ എഇഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. ബിജെപി
മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ കാരണമാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഔദ്യോഗിക കണക്ക് അനുസരിച്ചു രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമില്ല എന്നാണെങ്കിലും യഥാര്‍ത്ഥ കണക്ക് അതിനും എത്രയോ മുകളില്‍ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. സത്യപാലന്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വര്‍ക്കല വിഷ്ണു, വൈസ് പ്രസിഡന്റ് പ്രവീണ്‍ പാരിപ്പള്ളി, നേതാക്കളായ ആദര്‍ശ് ഹരിദാസ്, ശ്യാം പ്രകാശ്, സുനിത് ഡി.എസ് തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: