തിരുവനന്തപുരം: മകന് നടത്തിയ സെക്സ് ചാറ്റിനെയും അശ്ലീല പ്രദര്‍ശനത്തെയും പരസ്യമായി ന്യായീകരിച്ച് സിപിഎം ആക്ടീവിസ്റ്റ് മാല പാര്‍വതി രംഗത്ത്. സീമ വിനീതിന്റെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ മാല പാര്‍വതിയുടെ നിലപാട്. മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി എന്റെ മകന് സമ്മതിച്ചിരുന്നു. എന്നാല്‍, അത് പരസ്പര സമ്മതത്തോടെ ആയിരുന്നെന്നാണ് അവന് പറയുന്നത്. മകന് പറയുന്നത് അവര്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നെന്നും ചാറ്റ് നടത്തിയത് ഉഭയസമ്മതത്തോടെയാണെന്നും ഇവര്‍ പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മകനായ അനന്ത കൃഷ്ണനെ ന്യായീകരിച്ച് ഇവര്‍ രംഗത്ത് എത്തിയത്.
ഉഭയസമ്മതത്തോടെയാണ് സെക്സ് ചാറ്റ് നടന്നത്. ഇക്കാര്യം മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടെന്നും മാല പറയുന്നു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. കൂടാതെ, സെക്സ് ചാറ്റിനു വേണ്ടി ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ പല സീക്രട്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നും അവയ്ക്കെതിരെയും നടപടി വേണമെന്നും മാല പാര്‍വതി പറഞ്ഞു.
സിപിഎം ആക്ടിവിസ്റ്റ് മാല പാര്‍വ്വതിയുടെ മകനും എസ്എഫ്ഐ നേതാവുമായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സീമ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സെക്സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്തെത്തിയത്. . ‘നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി, പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു’ എന്ന് പറഞ്ഞിട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഗുതുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. തെളിവുകള്‍ അടക്കം സീമ പുറത്തുവിട്ടതോടോ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതു വലിയ ചര്‍ച്ചയായി. ഒപ്പം, വിഷയത്തില്‍ സീമയേയും പാര്‍വതിയും പിന്തുണച്ച് ചര്‍ച്ച സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: