തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തനെ മഹത്വവല്‍ക്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അനുശോചന സന്ദേശത്തിലാണ് വിചാരണ കോടതി കൊലയാളിയായി കണ്ട് ശിക്ഷിച്ച കുഞ്ഞനന്തനെ മുഖ്യമന്ത്രി മഹത്വവല്‍ക്കരിച്ചത്.
”പാര്‍ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തന്.പൊതു പ്രവര്ത്തകന് എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂര്‍ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റവും വലിയ വിഐപി സന്ദര്‍ശനം.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലായിരുന്നു. 2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. കേസില്‍ 13-ാം പ്രതിയായിരുന്നു കുഞ്ഞനന്തന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: