ഇരിട്ടി : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രാധാന്യമുള്ള ചടങ്ങായ ഇളനീർ വെപ്പ് ഇന്ന്. ചടങ്ങിനായുള്ള എണ്ണയും ഇളനീരുമായി പോകുന്ന സംഘം എരുവട്ടിക്കാവ് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും ബുധനാഴ്ച പുറപ്പെട്ടു.
വീരഭദ്ര വേഷധാരിയുടെ നേതൃത്വത്തിലാണ് എണ്ണയും ഇളനീരും കൊട്ടിയൂരിയൽ എത്തിക്കുന്നത്. ഒരാഴ്ചയായി ഇതിനായി ഒൻപത് അംഗ സംഘം വ്രതാനുഷ്ടാനങ്ങളോടെ കഴിയുകയായിരുന്നു. കാൽനടയായി ഇന്ന് വൈകുന്നേരത്തോടെ ഇവർ കൊട്ടിയൂരിൽ എത്തിച്ചേരും. തുടർന്നാണ് ഇളനീർ വെപ്പ് നടക്കുക. ശനിയാഴ്ച അഷ്ടമി ആരാധനയും രാത്രി ഇളനീരാട്ടവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: