ദുബായ്: യുഎഇയില്‍ കൊവിഡ് പടരുന്നതിനിടയിൽ ജനങ്ങളെ വലച്ച് കൊടുംചൂടും കനത്ത കാറ്റും. ചൂട് താങ്ങാനാവാത്ത സ്ഥിതിയാണ്. വരും ദിവസങ്ങളില്‍ ചിലമേഖലകളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അന്തരീക്ഷ ഈര്‍പ്പം കൂടും. പുലര്‍ച്ചെ മൂടല്‍ മഞ്ഞിനു സാദ്ധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. ചൂട് എല്ലാ കാലത്തും ഉള്ളതാണെങ്കിലും ഇക്കുറി ചൂട് കടുക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്നും നാളെയും തീരദേശ മേഖലകളില്‍ കാറ്റ് ശക്തമാകും. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലും വടക്കന്‍ എമിറേറ്റുകളുടെ ചില മേഖലകളിലും നേരിയ തോതില്‍ മഴ പെയ്യാനും സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: