കൊട്ടാരക്കര: ‘ദേവനൊരു കിഴി സമര്‍പ്പണം’ എന്ന പേരില്‍ കേരളാ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭദ്രത പദ്ധതി പ്രകാരം ക്ഷേത്രങ്ങളില്‍ കിഴിവിതരണം ആരംഭിച്ചു. കിഴിവിതരണത്തിന്റെ കൊട്ടാരക്കര താലൂക്കുതല ഉദ്ഘാടനം കാടാംകുളം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ഡോ. ഹരീന്ദ്രബാബു നിര്‍വഹിച്ചു. ചടങ്ങില്‍ മാധവ്ജി അനുസ്മരണം ക്ഷേത്രസംരക്ഷണസമിതി തിരുവനന്തപുരം മേഖല പ്രസിഡന്റ് തേമ്പ്ര വേണുഗോപാല്‍ നിര്‍വഹിച്ചു.
മാതൃസമിതി സംസ്ഥാന അധ്യക്ഷ ഡോ: ശ്രീഗംഗ, സമിതി ജില്ലാസെക്രട്ടറി എന്‍. രാധാകൃഷ്ണപിള്ള എന്നിവര്‍ വിവിധ ക്ഷേത്രങ്ങളില്‍ കിഴി വിതരണം ചെയ്തു. കോവിഡ് കാലഘട്ടത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്ശനമില്ലാത്തതുകൊണ്ട് ക്ഷേത്രവരുമാനം ഇല്ലാതായതോടെ മാധവ്ജിയുടെ ജന്മവാര്ഷികത്തോടനുബന്ധിച്ചു ക്ഷേത്രഭദ്രതാ പദ്ധതിയിലൂടെ ക്ഷേത്രങ്ങളെ സഹായിക്കുന്നതിനായാണ് കിഴിവിതരണം. വിളക്ക് കത്തിക്കാനുള്ള എണ്ണ, അരി, ശര്‍ക്കര, വിളക്കുതിരി, നെയ്യ്, കര്‍പ്പൂരം, ചന്ദനത്തിരി അടങ്ങുന്ന ഒരു മാസത്തേക്കുള്ള കിറ്റുകളാണ് കിഴിയായി ഓരോ ക്ഷേത്രത്തിനും നല്‍കുന്നത്.
കാടാംകുളം ദുര്‍ഗാദേവീക്ഷേത്രം, കിരാത മൂര്‍ത്തിക്ഷേത്രം, പാണ്ടിവയല്‍ ശ്രീഭദ്രഭാഗവതി ക്ഷേത്രം, പടിഞ്ഞാറ്റിങ്കര അമ്മന്‍കോവില്‍ ക്ഷേത്രം, കിഴക്കേക്കര മുത്താരമ്മന്‍കോവില്‍, വയ യ്ക്കല്‍ ദുര്‍ഗാദേവി ക്ഷേത്രം, ആയൂര്‍ ഭുവനേശ്വരിക്ഷേത്രം, വെളിയം സുബ്രഹ്മണ്യക്ഷേത്രം, കുളത്തുപ്പുഴ ടൗണ്‍ മഹാവിഷ്ണു ക്ഷേത്രം, ചടയമംഗലം ദയാനന്ദസരസ്വതി ജ്ഞാനാനന്ദആശ്രമം എന്നിവിടങ്ങളില്‍ കിഴി വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: