കാസര്‍കോട്: ജില്ലയില്‍ മാസ്ക് ധരിക്കാത്ത 165 പേര്‍ക്കെതിരെ കൂടി ജൂണ്‍ എട്ടിന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5334 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2602 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3272 പേരെ അറസ്റ്റ് ചെയ്തു.
1121 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലയില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം 1, കാസര്‍കോട് 2, ബേഡകം 1, ചന്തേര 1, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: