ഇടുക്കി: നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒബിസി മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ഇഡി ടിവി വിതരണം ചെയ്തു.
ഓണ്‍ലൈന്‍ പഠനം ഒരുക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ രക്തസാക്ഷിയാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ഉള്ള ദേവിക എന്ന പെണ്‍കുട്ടി എന്ന് യോഗം ഉദ്ഘാടനം ചെയ്തു ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. സ്മാര്‍ട്ട് ഫോണോ ടിവിയോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കു ന്നതിന്റെ ഭാഗമായി ബിജെപി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായിയാണ് ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ടിവി വിതരണം ചെയ്തത്.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ഒബിസി മോര്‍ച്ച ജില്ലാ പ്രഭാരി എം.എന്‍. ജയചന്ദ്രന്, നേതാക്കളായ കെ.സി. സുന്ദരന്‍, വിക്രമന് കരിമണ്ണൂര്‍, എം.കെ. ബാലചന്ദ്രന്, എന്‍.കെ. അബു, ബിന്ദു പത്മകുമാര്‍, സനല്‍ പുരുഷോത്തമന്, അനൂപ് പാങ്കാവില്‍, എസ്. പത്മകുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: