വാഷിംഗ്ടണ്‍: മുസ്ളീംങ്ങളെ പീഡിപ്പിക്കുന്നതിന്റെ പേരില്‍ ചൈനയ്ക്കെതിരെ അമേരിക്ക ഉപരോധം കൊണ്ടുവരും. ഇതു സംബന്ധിച്ച ബില്ലില്‍ പ്രസിഡന്റ് ട്രംപ് ഉടന്‍ ഒപ്പുവെയ്കും. ഇതുസംബന്ധിച്ച് ബില്‍ സെനറ്റ് കഴിഞ്ഞമാസം പാസാക്കിയിരുന്നു.
ചൈനയില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പെന്ഷന് ഫണ്ട് ചൈനീസ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് നേരത്തെ അമേരിക്ക വിലക്കിയിരുന്നു
ലോകത്തില്‍ മത സ്വാതന്ത്ര്യം ഏറ്റവും കൂടുതലായി ഹനിക്കപ്പെടുന്ന രാജ്യങ്ങില്‍ ചൈനയുടെ സ്ഥാനം മുന്‍പന്തിയിലാണ്. മുസ്ലിം- ക്രിസ്തു മതങ്ങളുടെ പേരില്‍ വിദേശ സ്വാധീനം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് സ്വന്തം പൗരന്മാരുടെ അവകാശം ചൈന വലിച്ചെറിയുന്നത്.
ഭൂരിപക്ഷ മുസ്ലിംസമുദായമായ ഉയ്ഗുര് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മത ചടങ്ങുകള്‍ നടത്തുന്നതിന് കര്‍ശ നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. മതപഠനത്തിന് അനുമതിയില്ല. സ്കൂള്‍ അവധി കാലങ്ങളില്‍ മതസ്ഥാപനങ്ങളിലേക്ക് പോകുന്നതിനോ, വിശ്വാസവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനോ വിലക്കുണ്ട്. ഇതുസംബന്ധിച്ച് വിദ്യാസ വകുപ്പ് നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ മത പഠനം നടത്തുന്നതിന് ചൈനീസ് കമ്യൂണിറ്റ് പാര്‍ട്ടി കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാലും അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കും.
ഉയ്ഗുര് മുസ്ലിങ്ങളെ നിരീക്ഷിക്കാന്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. നീരിക്ഷിച്ചശേഷം ഇവരില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള മത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടിച്ചമര്‍ത്തും.
ചൈനയില്‍ ആകെ 1.1 കോടി മു്സളിംങ്ങള് ഉണ്ട് എന്നാണ് കണക്ക് .
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മത പീഡനത്തിന്റെ പേരില്‍ ചൈനയ്ക്കെതിരെ പെട്ടന്ന് അമേരിക്ക നടപടി എടുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: