Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍; പരാതി നല്‍കാന്‍ വഴിയില്ല; പലര്‍ക്കും നീണ്ട അവധി; പ്രവാസി പ്രതിസന്ധി കേരളത്തെ തകര്‍ക്കും

മാസങ്ങള്‍ നീണ്ട അടച്ചിടല്‍ അതിജീവിക്കാന്‍ സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധിയുടെ ആഘാതം തടുക്കാന്‍ പര്യാപ്തമായില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2020, 08:00 pm IST
inGulf

ദോഹ:  ലക്ഷക്കണക്കിനു പ്രവാസി മലയാളികള്‍ക്ക് തൊഴിലേകിയിരുന്ന ഗള്‍ഫിലെ സ്വകാര്യമേഖലാ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍. എണ്ണ വിലയിടിവും കൊറോണയും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യമാണ് ആറു ജിസിസി രാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് മലയാളികളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നത്.

മാസങ്ങള്‍ നീണ്ട അടച്ചിടല്‍ അതിജീവിക്കാന്‍ സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധിയുടെ ആഘാതം തടുക്കാന്‍ പര്യാപ്തമായില്ല.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ധനസഹായം അറബ് വ്യവസായികള്‍ വകമാറ്റിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരുടെ ശമ്പളം 30% വെട്ടിക്കുറയ്‌ക്കുകയാണ് വലിയ കമ്പനികള്‍ ചെയ്തത്. കുറഞ്ഞ വരുമാനക്കാരായ ഭൂരിപക്ഷം ജീവനക്കാര്‍ക്കും വേതനം നല്‍കാതെ ഭക്ഷണവും ചികിത്സാസൗകര്യവും മാത്രം നല്‍കി. കുറഞ്ഞ മൂലധനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിഗത സ്ഥാപനങ്ങളാകട്ടെ തൊഴില്‍കരാറുകള്‍ റദ്ദ് ചെയ്ത് തൊഴിലാളികളെ പെരുവഴിയിലാക്കി.  

കരാര്‍പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെയാണ് പിരിച്ചുവിടല്‍. പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ക്ക് കരാര്‍കാലാവധി തീരുംമുമ്പ് തൊഴിലാളികളെ പിരിച്ചുവിടാമെന്ന തൊഴില്‍മന്ത്രാലയങ്ങളുടെ നിലപാട് ആനുകൂല്യങ്ങള്‍ക്കായി അധികൃതരെ സമീപിക്കുന്നതിനു തൊഴിലാളികള്‍ക്കും തടസമായി.

ഇങ്ങനെ തൊഴില്‍രഹിതരായവര്‍ വിവിധ മലയാളി സന്നദ്ധസംഘടനകളുടെ കാരുണ്യത്തില്‍ മടക്കയാത്രയ്‌ക്ക് അവസരം കാത്തിരിക്കുകയാണിപ്പോള്‍.  ഇന്ത്യന്‍ കമ്യൂണിറ്റി ബെനവെലന്റ് ഫോറങ്ങള്‍ നല്‍കുന്ന സഹായത്തിലാണ് ഇവര്‍ പിടിച്ചു നില്‍ക്കുന്നത്. മൂന്നിലൊന്നു ജീവനക്കാരെയെങ്കിലും ഒഴിവാക്കുക എന്ന നിലപാടിലേക്കാണ് കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ വന്‍കിട കമ്പനികള്‍ എത്തിയിരിക്കുന്നത്. ഒഴിവാക്കല്‍ പട്ടികയിലുള്ളവരോടു മൂന്നു മുതല്‍ ആറുമാസം വരെ നിര്‍ബന്ധിത അവധി എടുക്കാന്‍ ആവശ്യപ്പെടുകയാണ് തന്ത്രം. ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനാവില്ലാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കുമടങ്ങുകയേ മാര്‍ഗമുള്ളൂ.

കോടതിയുണ്ട്: പക്ഷെ പരാതി നല്‍കാനും വഴിയില്ല

പരാതി നല്‍കാന്‍ പ്രത്യേക കോടതികളുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നവര്‍ക്ക് പരാതി നല്‍കാനാവില്ലെന്ന് കമ്പനിയുടമകള്‍ക്ക് ഉറപ്പുണ്ട്. പരാതിക്കാരന്‍ എല്ലാ അവധിക്കും കോടതിയില്‍ ഹാജരായില്ലെങ്കില്‍ കേസില്‍ തിരിച്ചടി നേരിടും. തൊഴിലുടമയ്‌ക്ക് അങ്ങോട്ടു നഷ്ടപരിഹാരം നല്‍കേണ്ടതായും വരും. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എംബസി ഇടപെടല്‍ ആവശ്യപ്പെട്ട് പരാതി നല്‍കുക മാത്രമാണ് പോംവഴി.

 ശരിയായ തൊഴില്‍കരാര്‍ ഉള്ളവര്‍ നാട്ടിലേക്കു മടങ്ങിയാലും എംബസി ഇടപെടലില്‍ ആനുകൂല്യങ്ങള്‍ ഈടാക്കാം. അല്ലെങ്കില്‍ തിരിച്ചെത്തി സ്വദേശി അഭിഭാഷകന്‍ മുഖേന കേസ് നല്‍കാം. പക്ഷേ പലതവണ ജോലി മാറിയ തൊഴിലാളികളുടെ പക്കല്‍ പരാതി നല്‍കാനാവശ്യമായ രേഖകള്‍ ഉണ്ടാകാറില്ല. ഇങ്ങനെയെങ്കില്‍ എംബസി ഇടപെടല്‍ പോലും അസാധ്യമാകും.  

പ്രവാസി ജനസംഖ്യ പരിമിതപ്പെടുത്തി സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുക എന്ന നിലപാടിലാണ് ജിസിസി സര്‍ക്കാരുകള്‍. ഇത് പൊതുമേഖലയിലും ഭാവിയില്‍ തൊഴില്‍ നഷ്ടമുണ്ടാക്കും. ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങി ഗള്‍ഫിലെ പ്രമുഖ വ്യോമയാന കമ്പനികളെല്ലാം 20 ശതമാനത്തില്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു.  

രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീണ്ടാല്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ പിരിച്ചുവിടല്‍ വരും. ഗള്‍ഫ് തൊഴിലാളികളുടെ മടക്കം പ്രവാസിപ്പണത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളത്തിനും വലിയ വരുമാന നഷ്ടമുണ്ടാക്കും. ദീര്‍ഘദൃഷ്ടിയോടെ സംസ്ഥാനം പദ്ധതികള്‍ ആരംഭിക്കുന്നില്ലെങ്കില്‍ ഗള്‍ഫ് മേഖലയേക്കാള്‍ വലിയ പ്രതിസന്ധിയാവും കേരളം നേരിടുക.

സജികുമാര്‍ കുഴിമറ്റം

Tags: crisisPravasiഗള്‍ഫ്coronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.