ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കിയ സൗജന്യ ചികിത്സ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പശ്ചിമ ബംഗാളില്‍ നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ. രാഷ്‌ട്രീയത്തിന് ഒരു പരിധിയുണ്ടെന്നും അത് മറികടക്കരുതെന്നും ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച വിര്‍ച്വല്‍ റാലിയില്‍ അമിത് ഷാ പറഞ്ഞു. ഇതിനകം രാജ്യത്ത് ഒരു കോടിയിലധികം പാവപ്പെട്ട ജനങ്ങള്‍ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യത്തില്‍ അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.
ഈ പദ്ധതിക്ക് ബംഗാളിലെ ജനങ്ങളും കൈയടിക്കുകയാണ്. പക്ഷേ, മമത ബാനര്‍ജി അതൊന്നും കേട്ട ഭാവമില്ല. പശ്ചിമ ബംഗാളിലെ പാവങ്ങള്‍ക്ക് സൗജന്യവും മികച്ച ചികിത്സയ്‌ക്കുമുള്ള അവകാശമില്ല എന്നാണോ മുഖ്യമന്ത്രി കരുതുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ പദ്ധതി ബംഗാളില്‍ നടപ്പിലാക്കാത്തത്. നിങ്ങള്‍ക്ക് രാഷ്‌ട്രീയം കളിക്കാന്‍ വേറെ ഒരുപാട് വിഷയങ്ങളുണ്ട്, പാവങ്ങളുടെ അവകാശം നിങ്ങള്‍ രാഷ്‌ട്രീയം കളിച്ച് ഇല്ലാതാക്കരുത്. പദ്ധതി ഉടന്‍ നടപ്പാക്കണം. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാരുണ്ടാകും. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റാല്‍ അടുത്ത നിമിഷത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ബംഗാളിലും നടപ്പാക്കുമെന്നും അമിത് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: