പാലക്കാട്: ജില്ലയില്‍ കൊറോണ ചികിത്സക്ക് മാത്രമായി ഒരു പ്രത്യേക കേന്ദ്രമൊരുക്കാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ആരോപിച്ചു.
പകുതിയിലധികം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ജില്ലയെ ഗുരുതരസ്ഥിതിയിലേക്ക് എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും, ആരോഗ്യ വകുപ്പിനുമാണ്.
ജില്ലയിലെ രണ്ട് മന്ത്രിമാര്‍ക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊറോണ ആശുപത്രിയായി ജില്ലാശുപത്രിയെ മാറ്റുന്നതിന് ആരാണ് തടസ്സം നില്‍ക്കുന്നതെന്ന് ഡിഎംഒയും, ജില്ലാകളക്ടറും വ്യക്തമാക്കണമെന്നും, ആരോഗ്യ വകുപ്പിലും, ജില്ലാ ഭരണകൂടത്തിലും സമൂലമായ മാറ്റം വരുത്തണമെന്നും ഇ. കൃഷ്ണദാസ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: