മാന്നാര്‍: കോവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാര്‍ പാവുക്കര കിടാശേരില് വീട്ടില്‍ സലീല തോമസാ (70)ണ് മരിച്ചത്. ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി മരിച്ച ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചു. വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്നെത്തിയതായിരുന്നു.
മാന്നാറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രേഖകളില്‍ വെള്ളിയാഴ്ച മുതല്‍ ഇവര്‍ നിരീക്ഷണത്തില്‍ ആയിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന വ്യക്തി എന്താവശ്യമുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശം അവഗണിച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ട ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നിരീക്ഷണത്തിലായിരുന്ന വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെ മറച്ചുവച്ചെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: