Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാധാന്യം ക്ഷേത്രങ്ങളിലെ പൂജയ്‌ക്ക്

എല്ലാ ക്ഷേത്രങ്ങളിലും അതതു ക്ഷേത്രങ്ങളിലെ പൂജകന്മാര്‍ ഒരു മുടക്കവും വരുത്താതെ ഈ ലോക്ഡൗണ്‍ സാഹചര്യത്തിലും പൂജിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഒാരോ ഭക്തനും ചിന്തിക്കേണ്ടത് ദേവാലയം പൂജ മുടങ്ങാതെ നിലനില്‍ക്കുന്നുവല്ലോ, അത് ശ്രേഷ്ഠമാണ് എന്നാണ്.

സ്വാമി ചിദാനന്ദപുരി by സ്വാമി ചിദാനന്ദപുരി
Jun 9, 2020, 03:00 am IST
in Samskriti

ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങളാണ്. എന്നാല്‍ അതിലുപരിയായി ദേവാലയങ്ങളാണ്. വ്യത്യസ്ത ഗുണഭേദങ്ങളോടു കൂടിയ ദേവതാ വിശേഷങ്ങള്‍ തീര്‍ത്തും സകളീകൃതമായ ഭാവത്തില്‍ വിശിഷ്ടമന്ത്ര സഹായത്താല്‍ പ്രതിഷ്ഠിച്ച് ആരാധിച്ച്, ഉപാസിക്കപ്പെടുന്ന ശക്തികേന്ദ്രങ്ങളാണ്. നിത്യപൂജകള്‍, ആരാധനാക്രമങ്ങള്‍ എല്ലാം ക്ഷേത്രങ്ങളില്‍ മുടങ്ങാതെ നടക്കണം.  

എല്ലാ ക്ഷേത്രങ്ങളിലും അതതു ക്ഷേത്രങ്ങളിലെ  പൂജകന്മാര്‍ ഒരു മുടക്കവും വരുത്താതെ ഈ ലോക്ഡൗണ്‍ സാഹചര്യത്തിലും പൂജിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഒാരോ ഭക്തനും ചിന്തിക്കേണ്ടത് ദേവാലയം പൂജ മുടങ്ങാതെ നിലനില്‍ക്കുന്നുവല്ലോ, അത് ശ്രേഷ്ഠമാണ് എന്നാണ്. അവിടെ താന്‍ പോയി ദര്‍ശിക്കുക എന്നത് രണ്ടാമതാണ്. സമൂഹത്തിന്റെ ശക്തി കേന്ദ്രങ്ങളായ ക്ഷേത്രങ്ങളില്‍ അവിടത്തെ ആരാധനാക്രമങ്ങള്‍ മുടങ്ങാതെ നിലനില്‍ക്കുന്നുവെന്നത് സന്തോഷകരമാണ്. അതാണ് ഭക്തന്‍ ചിന്തിക്കേണ്ടത്. തുടര്‍ന്നാണ്, പോയി ആരാധിക്കുക എന്നുള്ളത് വരുന്നത്. അതിന് സര്‍ക്കാര്‍ മുന്നോട്ടു വച്ച എല്ലാ മാനദണ്ഡങ്ങളും നമ്മള്‍ പാലിക്കണം. അവിടെ വിഗ്രഹത്തെ സ്പര്‍ശിക്കരുത് തുടങ്ങിയ  നിര്‍ദേശങ്ങള്‍ കേരളത്തെ സംബന്ധിച്ച് പ്രസക്തമല്ല. കാരണം കേരളീയ സമ്പ്രദായമനുസരിച്ച് ക്ഷേത്രത്തില്‍ പോകുന്ന ദര്‍ശകന്മാര്‍ ദേവതാവിഗ്രഹങ്ങളെ സ്പര്‍ശിക്കാറില്ല. എന്നാല്‍ ക്ഷേത്രാരാധനാ ക്രമത്തില്‍ പ്രസാദം സ്വീകരിക്കുക തുടങ്ങിയവ  നിര്‍ബന്ധമാണ്. അത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകാം. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതും പരിഹരിക്കാവുന്നതുമാണ്. ക്ഷേത്രങ്ങളില്‍ വേണ്ടതു  പോലെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സംവിധാനമുണ്ടോ, തീര്‍ത്തും സാമൂഹികാകലം  പാലിച്ച് ഭക്തന്മാരെ പ്രവേശിപ്പിക്കാനുള്ള സംവിധാനം എല്ലാ ക്ഷേത്രങ്ങളും ഒരുക്കുമോ എന്നതാണ് ഇവിടെ പ്രശ്‌നം. ഒരുക്കിയാല്‍ വിരോധമില്ല. തീര്‍ത്തും സാമൂഹികാകലം  പാലിച്ച്, ആറടി എന്ന് നിര്‍ദേശിക്കപ്പെട്ടതിനേക്കാള്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും അകലം  പാലിച്ചുകൊണ്ടു മാത്രം ഭക്തര്‍ പ്രവേശിക്കുകയും പ്രദക്ഷിണം ചെയ്യുകയും, മറ്റ് സ്പര്‍ശങ്ങളൊന്നും ചെയ്യാതെ തിരികെ പോവുകയുമാണെങ്കില്‍ ഒരു വിരോധവുമില്ല. ക്ഷേത്രങ്ങളില്‍ പോവട്ടെ, ദര്‍ശിക്കട്ടെ. പക്ഷേ ദീര്‍ഘകാലം പോവാതിരുന്ന ഒരു സാഹചര്യത്തില്‍ പ്രവേശം ലഭിക്കുമ്പോള്‍ വൈകാരിക ഭാവത്തോടെ പ്രവേശിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യാതെ വന്നാല്‍ അതിന് നമ്മള്‍ വലിയ വില നല്‍കേണ്ടി വരും. അതു കൊണ്ട് ക്ഷേത്രപ്രവര്‍ത്തകര്‍, തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കുമോ എന്ന് ചിന്തിക്കണം. ദര്‍ശനത്തിന് പോകുന്ന ഭക്തര്‍ കര്‍ശനമായി തങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമോ എന്നും ചിന്തിക്കണം. ഇതില്‍ രണ്ടിലും വീഴ്ച വന്നാല്‍ വലിയ കുഴപ്പങ്ങള്‍ വരും. ഇതോടൊപ്പം വളരെ പ്രസക്തമായൊരു ചിന്തകൂടി അവതരിപ്പിക്കട്ടെ. ക്ഷേത്രങ്ങളിലേക്ക് നമ്മള്‍ ദര്‍ശനത്തിന് പോകുന്നു സാമൂഹിക അകലം പാലിക്കുന്നു എന്നു വയ്‌ക്കുക. പക്ഷേ കാരണവശാല്‍ ആ ക്ഷേത്രത്തില്‍ നിന്നായിക്കൊള്ളണമെന്നില്ല, മറ്റെവിടെ നിന്നെങ്കിലും നമുക്ക് കോവിഡ് ബാധിച്ച് നമ്മള്‍ പോസിറ്റീവ് ആയാല്‍ നമ്മള്‍ ഏതിലെയൊക്കെ സഞ്ചരിച്ചു, ആരൊക്കെയായി ഇടപഴകി എന്ന അന്വേഷണം വരും. അതിന്റെ പരിണാമമായി ക്ഷേത്രം അടയ്‌ക്കുന്ന സ്ഥിതി വിശേഷം വരെ വന്നേയ്‌ക്കാം.

തെളിയിക്കപ്പെട്ട രോഗത്തോടുകൂടിയ ആള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള ‘എപിഡെമിക്’ നിയമമനുസരിച്ച് ക്ഷേത്രം പൂട്ടാന്‍ പറയേണ്ടി വരും. അത്തരമൊരു സാഹചര്യം വന്നാല്‍ ആവശ്യമായ  പൂജ പോലും ദേവന് നിഷേധിക്കപ്പെടുന്ന സ്ഥിതി വരും. അത് ദോഷകരമാണ്. അതിനാല്‍ പറയാനുള്ളത,് സര്‍ക്കാര്‍ എടുത്തത് ഉചിതമായ തീരുമാനമാണ്. പോകണമെന്നല്ല സര്‍ക്കാര്‍ പറഞ്ഞത്, പോകാമെന്നാണ്. അത് ക്ഷേത്രാരാധകര്‍ മനസ്സിലാക്കുക. കര്‍ശന നിര്‍ദേശങ്ങള്‍ വ്യക്തിയും പാലിക്കുമെങ്കില്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതി. അല്ലാത്തവര്‍ ഭഗവാനെ മനസ്സില്പ്രാ ര്‍ഥിച്ച് വീട്ടില്‍  പൂജകള്‍ ചെയ്യുക. തീര്‍ത്തും സമാജത്തിന് ഒരു ദോഷവുമില്ലാതെ ക്ഷേത്ര ദര്‍ശനത്തിന് പറ്റുന്ന സാഹചര്യം വരും. അന്നു പോകുക. ഈ സമയത്ത് നമ്മളായിട്ട് അവിവേകം ചെയ്യാതിരിക്കുക. ക്ഷേത്രത്തില്‍ ഒരു ഭക്തന്‍പോലും വരാതിരുന്ന സാഹചര്യത്തിലും വളരെ ശ്രദ്ധയോടെ ഇത്രയും നാള്‍ അവിടെ പൂജിച്ച് ആരാധന ചെയ്ത  പൂജകന്, കാര്യങ്ങള്‍ നിര്‍വഹിച്ച കഴകക്കാര്‍ക്ക്, മറ്റ് അടിയന്തരക്കാര്‍ക്ക്, വേണ്ട സാഹചര്യങ്ങള്‍ ഒരുക്കാന്‍, ആദരിക്കപ്പെടാന്‍ സമാജത്തിലെ അംഗമെന്ന രീതിയില്‍ നമുക്കോരുത്തര്‍ക്കും ചെയ്യാനുള്ളത് ചെയ്യാം. നമ്മള്‍ ഹേതുവായി ക്ഷേത്രങ്ങള്‍ അടയ്‌ക്കുന്ന അവസ്ഥ വരരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

World

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

Kerala

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.