Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സഹോദരിയുടെ കാമുകനെ കൊല്ലാന്‍ ശ്രമം; മുഖ്യപ്രതി പിടിയില്‍

മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വധശ്രമത്തിനു ശേഷം ഈ കെട്ടിടത്തിലെത്തിയ പ്രതി ഇവിടെത്തന്നെ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 12:00 am IST
in Ernakulam

മൂവാറ്റുപുഴ: ദുരഭിമാനത്തിന്റെ പേരില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. വെട്ടേറ്റ യുവാവിന്റെ കാമുകിയുടെ സഹോദരനായ കറുകടം ഞാഞ്ഞൂല്‍ കോളിനിയില്‍ കടിഞ്ഞുമ്മേല്‍ ബേസില്‍ എല്‍ദോസി (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  

മൂവാറ്റുപുഴയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.  വധശ്രമത്തിനു ശേഷം ഈ കെട്ടിടത്തിലെത്തിയ പ്രതി ഇവിടെത്തന്നെ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. ബേസിലിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ഇന്നലെ രാവിലെ പോലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് പ്രതി താമസിക്കുന്ന വീടിനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ബേസിലിനെ കണ്ടെത്തിയത്.  

പ്രതി ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് 4.50 നാണ് ആരക്കുഴ റോഡില്‍ നൂറ്റിമുപ്പത് കവലയ്‌ക്ക് സമീപത്തെ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വച്ച് പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖിലിന് (19) വെട്ടേറ്റത്. ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായതിന്റെ പേരില്‍ അഖിലിനെ നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാസ്‌ക് വാങ്ങുന്നതിനാണ് അഖില്‍ കൂട്ടുകാരനൊപ്പം മെഡിക്കല്‍ ഷോപ്പില്‍ എത്തിയത്. യുവാവ് പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞ് ബൈക്കില്‍ എത്തിയ ബേസില്‍ കടയില്‍ നിന്ന് വിളിച്ചിറക്കി അഖിലിനെ വടിവാളുകൊണ്ട് കഴുത്തിലും കൈയ്‌ക്കും വെട്ടുകയായിരുന്നു. ഇതിനിടെ അഖിലിന് ഒപ്പമുണ്ടായിരുന്ന അരുണ്‍ എന്ന യുവാവിനും പരിക്കേറ്റു.

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അഖില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റ ഉടനെ അഖിലിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വടിവാള്‍ കൊണ്ട് വലത് കൈയ്‌ക്കാണ് വെട്ടിയത്. വലത് കൈക്കുഴയ്‌ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ആക്രമണത്തിനു ശേഷം ബേസില്‍ എല്‍ദോസും രണ്ടാം പ്രതിയായ സുഹൃത്തും ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു.  

പ്രതിക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലവുമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. പിടിയിലായ പതിനെഴുകാരന്‍ മുഖ്യപ്രതിയുടെ അയല്‍വാസിയും സഹപാഠിയുമാണ് ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ബേസിലിന്റെ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നതായി പറയുന്നു.  

Tags: arrestഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

News

ഉത്കണ്ഠ: മമതയുടെ സുരക്ഷ മറികടന്ന് ഡ്രോൺ; ഭാഗ്യം: അറസ്റ്റിലായത് മൂന്ന് ടിഎംസി പ്രവർത്തകർതന്നെ

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.