തിരുവനന്തപുരം: രാജ്യത്തെ നിയമ സംവിധാനങ്ങളാകെ വെല്ലുവിളിക്കുന്ന സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ താല്പര്യമനുസരിച്ച് മുന്നോട്ടു പോകുന്ന വനിതാ കമ്മീഷനാണ് കേരളത്തിലുള്ളതെന്ന് സി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്റെ കീഴില്‍ സംസ്ഥാനത്തെ ഒരു സ്ത്രീയ്ക്കും സംരക്ഷണം ലഭിക്കുന്നില്ല. സ്ത്രീവിരുദ്ധ നിലപാടാണ് എം.സി ജോസഫൈന് സ്വീകരിക്കുന്നത്. സിപിഎമ്മാണ് കോടതിയും പോലീസുമെന്ന വനിതാ കമ്മീഷന് അധ്യക്ഷയുടെ അഭിപ്രായം രാജ്യത്തിന്റെ നിയമ വ്യവസ്ഥ അവര്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവുകൂടിയാണ്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാകമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന എം.സി.ജോസഫൈന് കോടതിയെക്കാള്‍ അനുസരിക്കുന്നത് പാര്‍ട്ടി ക്കോടതിയെയാണോ എന്ന് വ്യക്തമാക്കണമെന്നും സി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രാകേന്ദു, ജില്ലാ ജനറല്‍ സെക്രട്ടറി ജയാരാജീവ്, വൈസ് പ്രസിഡന്റ് സന്ധ്യ ശ്രീകുമാര്‍, സെക്രട്ടറിമാരായ ശ്രീകല, ഹിമാ സിജി, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സുകന്യ എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: