Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കുട്ടിക്ക് മാതാവോ പിതാവോ അല്ലെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഉണ്ട് എന്ന കാരണത്താല്‍ മാത്രം ശിശു സംരക്ഷണ സ്ഥാപത്തിലേക്കുള്ള പ്രവേശനം നിഷേധിക്കരുത്. മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ ഉണ്ടെങ്കിലും കുട്ടിക്ക് ആവശ്യമായ ശ്രദ്ധയും സംരക്ഷണവും സുരക്ഷയും പരിപാലനവും ഉറപ്പ് വരുത്താന്‍ പ്രാപ്തരല്ലാ എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം കുട്ടിയെ ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 05:06 pm IST
in Kerala

തിരുവനന്തപുരം: ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.  ബാലനീതി നിയമ പ്രകാരം ഒരു കുട്ടിയെ അവസാന അഭയ കേന്ദ്രം എന്ന നിലയില്‍ മാത്രമേ സ്ഥാപന സംരക്ഷണത്തിനയക്കാന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിക്കുന്നു. കൂടാതെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സ്ഥാപനേതര സംരക്ഷണം ഒരു ബദല്‍ മാര്‍ഗമായി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയും ഉത്തരവായിരുന്നു. ഈ സാഹചര്യത്തില്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് 2019 മേയ് 25ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജെ.ജെ. ആക്ട് പ്രകാരം കുട്ടികളുടെ ഉത്തമ താത്പര്യത്തിന് മുന്‍ഗണന നല്‍കുന്നതിനോടൊപ്പം തന്നെ പ്രായോഗിക ബുദ്ധിമുട്ടുകളും മനസിലാക്കിക്കൊണ്ടാണ് സ്പഷ്ടീകരണം വരുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 

2015 ജെ.ജെ. നിയമ പ്രകാരം ജെ.ജെ. സ്ഥാപനങ്ങളില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണോ എന്ന് സി.ഡബ്ല്യു.സി ഉറപ്പ് വരുത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിക്ക് മാതാവോ പിതാവോ അല്ലെങ്കില്‍ മാതാപിതാക്കള്‍ രണ്ടുപേരും ഉണ്ട് എന്ന കാരണത്താല്‍ മാത്രം ശിശു സംരക്ഷണ സ്ഥാപത്തിലേക്കുള്ള പ്രവേശനം നിഷേധിക്കരുത്. മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ ഉണ്ടെങ്കിലും കുട്ടിക്ക് ആവശ്യമായ ശ്രദ്ധയും സംരക്ഷണവും സുരക്ഷയും പരിപാലനവും ഉറപ്പ് വരുത്താന്‍ പ്രാപ്തരല്ലാ എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം കുട്ടിയെ ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതാണ്.

പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയും വീട്ടില്‍ ഓണ്‍ലൈന്‍ പഠനസൗകര്യവുമില്ലാത്ത കുട്ടികളെയും കുട്ടികളുടെ ഉത്തമ താത്പര്യം മുന്നില്‍നിര്‍ത്തി ശിശു സംരക്ഷണ സ്ഥാപത്തിലേക്ക് താത്കാലികമായി ഉടനടി പ്രവേശനം നല്‍കേണ്ടതാണ്. ഇവരുടെ കാര്യത്തില്‍ സാമൂഹിക അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി 60 ദിവസത്തിനുള്ളില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതാണ്.

ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ സ്ഥാപന മാനേജ്‌മെന്റിനോ കോടതികളില്‍ നിന്നും ജെ.ജെ. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ കോടതിയുടെ സ്‌റ്റേ ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ മുമ്പ് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ബാധകമല്ല. എല്ലാ അപേക്ഷകളിലും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഡാറ്റാ എന്‍ട്രിക്കായി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കൈമാറേണ്ടതാണ്. അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ഹോം സ്റ്റഡി സമയബന്ധിതമായി പൂര്‍ത്തിയാക്കുക, സിറ്റിങ്ങുകള്‍ യഥാക്രമം സംഘടിപ്പിക്കുക എന്നീ കാര്യങ്ങള്‍ ജില്ലാ വനിതാശിശു വികസന ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരുമായി യോജിച്ചു ചെയ്യേണ്ടതാണ്. ഈ നിര്‍ദേശങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.  

Tags: children
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ആലപ്പുഴയില്‍ 2 കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി

World

ഇറാനിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട ബാലികമാരുടെ എണ്ണം 85 ആയി

Kerala

മലപ്പുറത്ത് പാറക്കുളത്തില്‍ വീണ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.