കൊല്ലം: അഷ്ടമുടിക്കായലില്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് സമീപത്തെ ബോട്ടുജെട്ടിയില്‍ കെട്ടിയിട്ട വഞ്ചിവീട് കായലില്‍ മുങ്ങി. വര്‍ക്കല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണിത്. നിരവധി വഞ്ചിവീടുകളാണ് മാസങ്ങളായി ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. പത്തുലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ചിലവഴിച്ചാണ് വഞ്ചിവീടുകള്‍ നീറ്റിലിറക്കുന്നത്. ഇരുന്നൂറോള്ളം വഞ്ചി വീടുകളാണ് കൊല്ലത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: