സൂറിച്ച്: ലോക ഫുട്ബോളിലെ രണ്ട് ശക്തികളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമെന്ന് മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ കഫു. ആധുനിക തലമുറയിലെ സൂപ്പര്‍ സ്റ്റാറുകളാണ് റൊണാള്‍ഡോയും മെസിയും. ഇരുവരും മികച്ച കളിക്കാരാണെന്നും കഫു പറഞ്ഞു.
ലോക ഫുട്ബോളിലെ രണ്ട് ശക്തികളെക്കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്. പതിനഞ്ചുവര്‍ഷമായി മുന്‍നിര താരങ്ങളായി തുടരുകയാണ് ഇവര്‍. മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരം മെസി ആറു തവണയും റൊണാള്‍ഡോ അഞ്ചു തവണയും സ്വന്തമാക്കിയിട്ടുണ്ട്. ഇവരില്‍ ആരാണ് ഏറ്റവും മികച്ചതെന്ന് പറയാനാകില്ല. ഇരുവരും അസാധാരണ മികവുള്ള കളിക്കാരാണെന്ന് കഫു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഭൂമിയിലെ മികച്ച ഫുട്ബോള്‍ കളിക്കാരനാകാനുള്ള കഴിവ് തന്റെ രാജ്യക്കാരനായ നെയ്മര്‍ക്ക് ഉണ്ടെന്ന് രണ്ട് തവണ ലോകകപ്പ് നേടിയ കഫു വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: