പിറവം: പിറവത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി രൂക്ഷമായി. ഡിവൈഎഫ്ഐ നേതാവും പിറവം നഗരസഭ കൗണ്‍സിലുമായ അജേഷ് മനോഹറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ സിപിഎമ്മിലെ ആഭ്യന്തരകലഹം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്ത്തിച്ചവെന്നുള്ളതാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. ഗുരുതരമായ സാമ്പത്തിക ക്രമകേടുകള്‍ നടത്തിയെന്നാരോപിച്ച് നേരത്തെ പാര്‍ട്ടി നടപടി യെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ പുറത്താക്കല്‍. നടപടിയുടെ ഭാഗമായി ഏരിയ കമ്മറ്റിയില്‍നിന്ന് അജേഷിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
അജേഷിന്റെ നേതൃത്വത്തില്‍ വന്‍ഗുണ്ടാസംഘം പിറവം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹ് എം.എന്‍. വിനോദിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലും ഏതാനുംമാസം മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: