കണ്ണൂര്‍: കോവിഡ് കാലത്ത് സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന അക്രമം പ്രാകൃതമാണെന്നും അക്രമം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. നാടിനെ ആകെ ബാധിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങളൊന്നാകെ പ്രവര്‍ത്തിക്കുമ്പോഴാണ് ആയുധമെടുത്ത് എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
ഇന്നലെ പാനൂര്‍ കുറ്റേരിയില്‍ സഹോദരങ്ങളായ ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം അതിക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചിരിക്കുകയാണ്. മാനന്തേരി വണ്ണാത്തിമൂലയില് സിപിഎം കേന്ദ്രത്തില്‍ ബോംബ് കണ്ടെത്തിയ സംഭവം ഉണ്ടായി. കഴിഞ്ഞ ദിവസം പേരാവൂര്‍ കാക്കയങ്ങാട് ചാക്കാട് ബിജെപി പ്രവര്ത്തകന് നേരെ നടന്ന അക്രമത്തിലും സിപിഎം സംശയത്തിന്റെ നിഴലിലാണ്.
ജില്ലയില്‍ അശാന്തി വിതയ്ക്കുകയാണ് സിപിഎം. കോവിഡിന്റെ മറവില്‍ ആയുധമെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ്.നിരപരാധികളായ ചെറുപ്പക്കാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയാണ്. ബോംബ് നിര്‍മ്മിക്കുന്നു, ആയുധമെടുത്ത് അക്രമം നടത്തുന്നു. കൊലക്കത്തി താഴെവെയ്ക്കാന്‍ തയ്യാറല്ലെന്ന് ഇതിലൂടെയെല്ലാം സിപിഎം തെളിയിക്കുകയാണ്.
ചോരക്കൊതി പൂണ്ട് അഴിഞ്ഞാടുകയാണ്. പോലീസ് നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണം. അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനം അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന സംഘടനയാണ്. തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുന്ന സിപിഎം അക്രമിച്ച് കീഴ്പ്പെടുത്താമെന്ന് വ്യാമോഹിക്കുകയാണ്. പൂര്‍വ്വകാല ചരിത്രം സിപിഎം ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിരോധിക്കേണ്ടി വരുമെന്നും ഹരിദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: