മസ്‌ക്കറ്റ്: ഒമാനിൽ ഇനിമുതൽ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറാം. സ്വകാര്യ മേഖലയില്‍ കമ്പനി മാറുന്നതിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നിയമം എടുത്തുകളഞ്ഞു. പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണിത്.
2014 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന എന്‍ഒസി നിയമം മൂലം നിരവധി തൊഴിലാളികളെയാണ് കുടുക്കിയിട്ടിരുന്നത്. വിസ റദ്ദാക്കി പോകുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കു രണ്ടുവര്‍ഷത്തേക്ക് വിസാ നിരോധവും ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ അവസരങ്ങള്‍ ലഭിച്ചിട്ടും കമ്പനികള്‍ മാറുന്നതിന് എന്‍ഒസി നിയമങ്ങള്‍ തടസമായിരുന്നു. അതുമൂലം തൊഴിലാളികളെ ചെറിയ ശമ്പളം നല്‍കി നിലനിർത്തുകയായിരുന്നു. ഇനി തൊഴിലുടമയുടെ ഭീഷണിയും വിരട്ടലും നടക്കില്ല. പണി ഇഷ്ടപ്പെട്ടില്ലെങ്കില്‍ കളഞ്ഞിട്ട് പോകാം. പുതിയ തൊഴിലില്‍ കടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: