കൊയിലാണ്ടി: ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച തണലിടം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. 92 വയസുള്ള റിട്ട. അധ്യാപിക അരിക്കുളം പഞ്ഞോല മാധവി പ്രധാന കഥാപാത്രമായെത്തുന്ന ഈ ചിത്രം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കേണ്ടതിന്റെ സന്ദേശം കൈമാറുകയാണ്.
രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ അമ്മയെ കാണാതാവുന്നതും തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടാവുന്ന ആത്മസംഘര്‍ഷത്തോടെയുമാണ് കഥ ആരംഭിക്കുന്നത്. അമ്മയെ തിരഞ്ഞുള്ള അന്വേഷണം ഒടുവില്‍ അതിവിസ്തൃതമായ വീട്ടുപറമ്പിന്റെ ഒരു കോണില്‍ അവസാനിക്കുന്നു. ഒരാള്‍ ഒരു തൈ വീതം നട്ടാല്‍ കേരളക്കര മുഴുവന്‍ പച്ചപ്പണിയുമെന്ന സന്ദേശം നല്‍കി പേരമക്കള്‍ക്കൊപ്പം വൃക്ഷത്തൈ നടുന്ന അമ്മയെ കാണുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
ശ്രീജിത്ത് ശ്രീ വിഹാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷോര്‍ട്ട് ഫിലീമിന്റ എഡിറ്റിംഗും ക്യാമറയും കിഷോര്‍ മാധവനാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഗാനാലാപനം രേഷ്മ സഞ്ജയ്, കൃഷ്ണ ശശി, നന്ദന്‍ പഞ്ഞോല, സിന്ധു, സരസ്വതിയമ്മ, രാജി, അനിത എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: