നാദാപുരം: കുറ്റല്ലൂര്‍ വനവാസി ഊരില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്കായി എബിവിപി ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തി. ആവശ്യമായ സൗകര്യങ്ങളില്ലാത്ത പത്തിലധികം കുട്ടികളുള്ള കുറ്റല്ലൂര്‍ വനവാസി കോളനിയിലെ സേവാകേന്ദ്രത്തിലേക്കാണ് എബിവിപി ടിവി നല്‍കിയത്.
എബിവിപി നാദാപുരം നഗര്‍ പ്രസിഡന്റ് നിതിന്‍, നഗര്‍ സെക്രട്ടറി സനല്‍ എന്നിവര്‍ ചേര്‍ന്ന് കുറ്റലൂരിലെ കുട്ടികള്‍ക്ക് ടിവി നല്കി വിദ്യാര്‍ത്ഥി സേവ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആര്‍എസ്എസ് വടകര ജില്ലാ ഗ്രാമ വികാസ് പ്രമുഖ് എ.പി. കണാരന്, നാദാപുരം ഖണ്ഡ് സേവാ പ്രമുഖ് സി.ടി.കെ. സുധീഷ് ബാബു, എബിവിപി നാദാപുരം നഗര്‍ ജോയിന്റ് സെക്രട്ടറി അര്ജുന് ബാബു, മുന്‍ നഗര്‍ സെക്രട്ടറി രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ട പാഠ പുസ്തകങ്ങള്‍, ട്യൂഷന് ക്ലാസുകള്‍ എന്നിവയും എബിവിപി യുടെ നേതൃത്വത്തില്‍ നല്‍കും.
നാദാപുരം മരുതോങ്കര പഞ്ചായത്തിലെ മലയോര മേഖലയായ മാമ്പിലാടില് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിനായി യുവമോര്‍ച്ച ടെലിവിഷന്‍ നല്കി. സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.നാദാപുരം നിയോജകമണ്ഡലം ബിജെപി അധ്യക്ഷന്‍ കെ.കെ.രഞ്ജിത്ത്, യുവമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ അഖില്‍ നാളോംങ്കണ്ടി, വിപിന്‍ ചന്ദ്രന്, പി.കെ. ഷൈന്‍, എം. സുധീഷ്, സെക്രട്ടറിമാരായ രമേശന്, വി.പി. രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: