ന്യൂദല്‍ഹി: കൊടുംഭീകരന് ദാവൂദ് ഇബ്രാഹിം കോവിഡ് രോഗം ബാധിച്ച് കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചു മരിച്ചെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും തമാശകളും സജീവമാണ്. ഇപ്പോള്‍ വേള്‍ഡ് റസ്ലിങ് എന്റര്‍ടൈന്‍മെന്റ് സൂപ്പര്‍ താരം അണ്ടര്‍ ടേക്കറും ദാവൂദും തമ്മിലുള്ള ബന്ധമാണ് പ്രധാന ചര്‍ച്ച വിഷയം. ദാവൂദ് ഇതിനു മുന്‍പ് പലതവണ മരിച്ചതായി വിദേശ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ മരണവാര്‍ത്തയും തങ്ങള്‍ വിശ്വസിക്കില്ലെന്നാണ് ദാവൂദുമായി അടുത്ത ചില കേന്ദ്രങ്ങള്‍ പറയുന്നത്.
മരണത്തിനു ശേഷം പലതവണ ജീവനോടെ തിരിച്ചു വന്ന ഒരാളാണ് അണ്ടര്‍ ടേക്കര്‍ (കഥാപാത്രത്തിന്റെ പേര്). ഗുസ്തി ഷോയുടെ ഭാഗമായി പലതവണ മരിച്ചയാളാണ് അണ്ടര്‍ ടേക്കര്‍. പിന്നീട് പലതവണ ജീവനോടെ തിരികെ എത്തി. മത്സരത്തിനായി റെസ്ലിങ് വേദിയില്‍ പോലും അണ്ടര്‍ ടേക്കറെ എത്തിക്കുക ശവപ്പെട്ടിയില്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ പലതവണ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായ ദാവൂദുമായി ഉപമിച്ച് സോഷ്യല്‍മീഡിയയില്‍ ട്രോളുകളായി പ്രചരിക്കുന്നത്.
കൊടുംഭീകരന് ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി ദേശീയമാധ്യമമായ ന്യൂസ് എക്സാണ് റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ നിറയുകയാണ്. ഒരു കാര്യത്തിനെങ്കിലും കൊറോണയ്ക്കു സല്യൂട്ട് അടിക്കുകയാണെന്ന് ഭൂരിപക്ഷം ആള്‍ക്കാരും കമന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: