കൊല്ലം: പൊതുകിണര്‍ ഇടിച്ചു നിരത്തിയിടത്തു വീണ്ടും സ്ഥലം കയ്യേറാന്‍ ശ്രമം. മങ്ങാട് ഡിവിഷനില്‍ ഹോളിക്രോസ് പള്ളി പടിഞ്ഞാറ്റതില്‍ ഊറ്റുകുഴിക്ക് വടക്ക് മങ്ങാട് നഗറില്‍ സ്ഥിതി ചെയ്യുന്ന പൊതുകിണര്‍ ആണ് ലോക്ഡൗണിന്റെ മറവില്‍ ജെസിബി ഉപയോഗിച്ച് വശങ്ങള് ഇടിച്ചുനിരത്തി തുടങ്ങിയത്.
ഇതിനെതിരെ ബിജെപി കൊല്ലം മണ്ഡലം സെക്രട്ടറി ഗിരീഷിന്റെയും മങ്ങാട് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കളക്ടര്‍ക്കും കോര്പ്പറേഷന് അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് കിണര്‍ പുനര്‍നിര്‍മിക്കാമെന്ന് മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കയ്യേറ്റക്കാര്‍ സ്ഥലം മതിലുകെട്ടി തിരിച്ച് സ്വന്തമാക്കാനാണ് ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
പഞ്ചായത്തായിരുന്ന കാലത്ത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ താമസമാക്കിയിരുന്ന ഹരിജനങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച കിണറായിരുന്നു. ഇപ്പോഴും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ഉറവവറ്റാത്ത കിണര്‍ ഇടിച്ചു നിരത്തിയതിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുണ്ട്.
കിണര്‍ നില്ക്കുന്ന സ്ഥലത്ത് പുതിയ കുഴല്‍ കിണര്‍ നിര്‍മിച്ച് പമ്പ് ഹൗസ് സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതിനിടയിലാണ് ഉണ്ടായിരുന്ന കിണര്‍ ഇടിച്ചുനിരത്തി സമീപവാസി കയ്യേറാന്‍ ശ്രമം തുടങ്ങിയത്. മുന്‍ ഡെപ്യൂ
ട്ടി മേയര്‍ വിജയാ ഫ്രാന്‍സിസിന്റെ ഡിവിഷന് ആണ് മങ്ങാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: