കൊല്ലം: സേവ്യര്‍ മരിച്ചത് മെയ് 31ന്, കൊറോണ സ്ഥിരീകരിച്ചത് ഇന്നലെ.മെയ് 31ന് നാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പോലീസ് മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് സ്രവ പരിശോധനയ്ക്ക് എടുത്ത് ഇന്നലെ റിസള്‍ട്ടില്‍ കൊറോണ സ്ഥിരീകരിച്ചു.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് സ്രവം ശേഖരിച്ചു. വീട്ടില്‍ ഭാര്യയും മകളും കൊച്ചുമക്കളും ഉണ്ട്. മരണ വിവരമറിഞ്ഞ് അടുത്ത ബന്ധുക്കള്‍ എല്ലാം ഇവിടെ എത്തിയിരുന്നു. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കും കാവനാട് മാര്‍ക്കറ്റിലും അടക്കം രോഗി സഞ്ചരിച്ചിരുന്നതായി സംശയിക്കുന്നു. എന്നാല്‍ യാത്രകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നത്.
രോഗം എവിടെ നിന്ന് പിടിപെട്ടെന്ന് അറിയില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ശക്തികുളങ്ങര ഹാര്‍ബറിലെ ലേലക്കാരനായിരുന്നു സേവ്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: