തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി തിരുവനന്ത
പുരം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധസമരം നടത്തി. സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സമിതിയംഗം തമ്പാനൂര്‍ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ അഡ്വ. രത്നകുമാര്‍, താലൂക്ക് അധ്യക്ഷന്‍ ആറ്റിപ്ര മോഹന്‍ , ജി. മധുസൂദനന്, രാധാകൃഷ്ണന്, പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: